EDAPPALLocal news
സി പി ഐ പാപ്പിനിക്കാവ് മൈതാനിയിൽ ജനസദസ്സ് സംഘടിപ്പിച്ചു


തവനൂർ: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ, അദാനി ഗ്രൂപ്പിന്റെ വഴി വിട്ട പ്രവർത്തനങ്ങൾ സംയുക്ത പാർലിമെന്ററി സമിതി അന്വേഷിക്കുക, ഇടതുപക്ഷ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തു പകരുക, പ്രാദേശിക വികസനം ഉറപ്പ് വരുത്തുക എന്നീമുദ്രാവാക്യങ്ങൾ ഉയർത്തി സി പി ഐ തവനൂർ ലോക്കൽ കമ്മിറ്റി തവനൂർ മൂവാങ്കര പാപ്പിനിക്കാവ് മൈതാനിയിൽ സംഘടിപ്പിച്ച ജനസദസ്സ് ജില്ലാ സെക്രട്ടറി പി.കെ.കൃഷ്ണദാസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.വി ജയരാജൻ അധ്യക്ഷത വഹിച്ചു. പ്രഭാകരൻ നടുവട്ടം, ഇ.വി അനീഷ്, കെ.പി.സുബ്രമണ്യൻ, മോഹനൻ മംഗലം, സുരേഷ് അതളൂർ, ശ്രീജ മണികണ്ഠൻ, വി.എം ഉണ്ണികൃഷ്ണൻ നന്ദൻ കല്ലൂർ, പി.വി.ബൈജു, റസാഖ് തൂമ്പിൽ തുടങ്ങിയവർ സംസാരിച്ചു.













