കേസന്വേഷണ മികവിന് ചങ്ങരം കുളം സ്റ്റേഷനിലെ എ എസ് ഐ രാജേഷിന് ഡി ജി പി യുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം
ചങ്ങരംകുളം: കേസന്വേഷണ മികവിന് ചങ്ങരംകുളം സ്റ്റേഷനിലെ എ.എസ് ഐ
രാജേഷിന് സംസ്ഥാന ഡിജിപിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്കാരം. പൊന്നാനി ബിയ്യത്ത് പ്രവാസിയുടെ അടച്ചിട്ട വീട്ടിൽ നിന്നും 500 പവൻ സ്വർണ്ണം മോഷണം പോയ കേസിൽ പ്രതികളെ കണ്ടെത്തി നഷ്ടപ്പെട്ട സ്വർണ്ണം വീണ്ടെടുത്ത അന്വേഷണ സംഘത്തിലെ അംഗമായിരുന്ന രാജേഷ് മലപ്പുറംജില്ലാ പോലീസ് മേധാ
വിക്ക് കീഴിൽ പ്രവർത്തിക്കുന്ന
തിരൂർ ഡി വൈ എസ് പി യുടെ നേതൃത്തിലുള്ള സ്ക്വോഡ് അംഗം കൂടിയാണ്.പന്താവൂരിലെ ഇർഷാദ്കൊലക്കേസ് ഉൾപ്പടെ
യുള്ള ജില്ലയിലെ പലപ്രധാന കേസുകൾ
ക്കും തുമ്പുണ്ടാക്കാൻരാജേഷ് കൂടി പങ്കാളി
യായ ടീമിന് കഴിഞ്ഞിട്ടുണ്ട്. പൊന്നാനിയിൽ
500 പവൻ സ്വർണ്ണം കവർന്ന കേസിൽ കൃ
ത്യമായ അന്വേഷണംനടത്തി പ്രതികളെ പിടി
കൂടിയ സംഘത്തിലുംരാജേഷ് പ്രധാന പങ്കാ
ളിയാണ്. തിരൂർ ഡിവൈഎസ്പിയായി
രുന്ന ബാലകൃഷ്ണൻപൊന്നാനി സി ഐ ആയിരുന്ന ജലീൽ കറുത്തേടത്ത്, പൊന്നാനി എസ് ഐ അനിൽകുമാർ, തിരൂർ ഡി വൈ എസ് പി ഓഫീസിലെ എസ് ഐ നവീൻ സീനിയർ സിവിൽ പോലീസ് ഓഫീസർ ഹരീഷ്, നിലമ്പൂർ എസ് ഐ അസൈനാർ തിരൂർ ഡാൻസാഫ് അംഗങ്ങളായ എസ് ഐ ജയപ്രകാശ്, എ എസ് ഐ ജയപ്രകാശ്,
സീനിയർ സിവിൽ ഓഫീസർമാരായ നാസർ, ഉദയകുമാർ, ഉണ്ണിക്കുട്ടൻ, എന്നിവർക്കാണ് ജില്ലയിൽ നിന്നും കുറ്റാന്വേഷണ
മികവിന് പുരസ്കാരംലഭിച്ചത്. തിരുവനന്ത
പുരത്ത് വച്ചു നടക്കുന്ന ചടങ്ങിൽ ബഹു:
സംസ്ഥാന പോലീസ്മേധാവി മെഡൽ വിത
രണം ചെയ്യും.