CHANGARAMKULAM
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പെരുമ്പടപ്പ് ബ്ലോക്ക് കമ്മിറ്റി വനിതാദിനം ആചരിച്ചു
ചങ്ങരംകുളം:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പെരുമ്പടപ്പ് ബ്ലോക്ക് കമ്മിറ്റി മാർച്ച് 8 അന്തരാഷ്ട്ര വനിതാദിനം പന്താവൂർ പെൻഷൻ ഭവനിൽ ആചരിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ യൂസഫ് അധ്യക്ഷനായി. പി ബി ഷീല സ്വാഗതം പറഞ്ഞു സിനിമ,സീരിയൽ താരം വിജി വിശ്വനാഥ് ഉദ്ഘാടനം ചെയ്തു ഡോക്ടർ ആര്യകൃഷ്ണ ആരോഗ്യബോധവത്കരണക്ലാസ് എടുത്തു.ജില്ല കമ്മിറ്റി അംഗം ടി പ്രകാശൻ, ബ്ലോക്ക് സെക്രട്ടറി വി വി ഭരതൻ എന്നിവർ ആശംസകൾ നേർന്നു.വനിത കൺവീനർ ടി വി സുബൈദ നന്ദി പറഞ്ഞു.