KERALA

കേരളത്തില്‍ കൊവിഡ് കണക്കുകള്‍ ഉയരുന്നു; ജാഗ്രത കൈവിടരുത്

രാജ്യത്ത് 24 മണിക്കൂറിനിടെ 14,506 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 30 പേരാണ് ഇന്നലെ രോഗബാധിതരായി മരിച്ചത്. അതേ സമയം 11,574 പേര്‍ രോഗമുക്തരായി. നിലവില്‍ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 99,602 ആയി ഉയര്‍ന്നു. ഇന്നലെ കൊവിഡ് കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തിയെന്നത് മാത്രമാണ് ആശ്വാസം. എന്നാല്‍ കേരളത്തിലെ കൊവിഡ് കേസുകള്‍ കുത്തനെ കൂടി. മിനിയാന്ന്  2,994 പേർക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിതീകരിച്ചപ്പോള്‍ ഇന്നലെ മാത്രം 4,459 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്നലെ 11,798 രോഗികളും 27 മരണവും റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ ഇന്നലെ മാത്രം 15 മരണം സ്ഥിരീകരിച്ചു. രോഗവ്യാപനം കൂടിയതോടെ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കം. 
രാജ്യത്ത് പല സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ ജാഗ്രത കൂട്ടാൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് നല്‍കി. കേരളത്തിലും കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് കണക്കുകളില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി കഴിഞ്ഞു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തീർത്ഥാടന യാത്രകൾ നടക്കുന്ന സ്ഥലങ്ങളിൽ വേണ്ട മുൻകരുതൽ സ്വീകരിക്കാൻ ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. കൊവിഡ് ലക്ഷണങ്ങൾ ഉള്ളവർ യാത്ര ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക, വാക്സിനേഷൻ സ്വീകരിച്ചവരാണോയെന്ന് പരിശോധിക്കുക, തീർത്ഥാടന കേന്ദ്രങ്ങളിൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ നിർദേശങ്ങളാണ് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയത്

രോഗവ്യാപനം ശക്തമായ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് വീണ്ടും മാസ്‍ക് നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും മാസ്‍ക് നിർബന്ധമാണെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button