EDAPPAL

കെ.എ.എസ് വിജയിയെ പി.കെ ബാവ സാഹിബ് മെമ്മോറിയൽ ട്രസ്റ്റ് ആദരിച്ചു

എടപ്പാൾ : കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (KAS) പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ എം.കെ നവാസിനെ പി.കെ ബാവ സാഹിബ് മെമ്മോറിയൽ ട്രസ്റ്റ് ആദരിച്ചു. ട്രസ്റ്റിന് വേണ്ടി മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയും കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗവുമായ വി.കെ.എം ഷാഫി മൊമെന്റോ നൽകി. എടപ്പാൾ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി മുഹമ്മദ് ലൈസ്, ഗ്രാമ പഞ്ചായത്ത് 10-ാം വാർഡ് മെമ്പർ ജുബൈരിയ കല്ലിങ്ങൽ, ട്രസ്റ്റ് ഭാരവാഹികളായ അസീസ് കരിമ്പനക്കൽ, ടി.പി സുലൈമാൻ, മുസ്തഫ പെരിഞ്ചീരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മുസ്ലിം ലീഗ് സീനിയർ നേതാവ് എൻ.എ ഖദർ അയിലക്കാട്, എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹി മുഹമ്മദ് കുട്ടി കല്ലിങ്ങൽ, പി.കെ ഫൈസൽ ഖാദിർ ബാഷ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button