EDAPPAL

കെഎസ്ടിഎ ആഹ്ലാദ പ്രകടനം നടത്തി

എടപ്പാൾ :എയ്ഡഡ് വിദ്യാലയങ്ങളിലെ ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് എൽഡിഎഫ് സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവിൽ ആഹ്ലാദം പ്രകടിപ്പിച്ച് കെഎസ്ടിഎ എടപ്പാൾ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി. എടപ്പാൾ ചുങ്കത്താണ് സർക്കാരിന് അഭിവാദ്യമർപ്പിച്ചുകൊണ്ടുള്ള പരിപാടി നടന്നത്.
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് എൻഎസ്എസിന് അനുകൂലമായി വന്ന സുപ്രീംകോടതി വിധി, സംസ്ഥാനത്തെ എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കിക്കൊണ്ടാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. ഭിന്നശേഷി നിയമനങ്ങളിലെ സാങ്കേതിക കുരുക്കുകൾ കാരണം നിയമന അംഗീകാരം ലഭിക്കാതെ വർഷങ്ങളായി പ്രയാസമനുഭവിക്കുന്ന ഇരുപതിനായിരത്തോളം അധ്യാപകർക്ക് വലിയ ആശ്വാസമാകുന്നതാണ് സർക്കാരിന്റെ ഈ പുതിയ നടപടി. ഈ ചരിത്രപരമായ തീരുമാനമെടുത്ത എൽഡിഎഫ് സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയെയും കെഎസ്ടിഎ സബ്ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.
കെഎസ്ടിഎ ജില്ലാ എക്സിക്യുട്ടീവ് അംഗം പി പി സുബീന, സബ്ജില്ലാ സെക്രട്ടറി കെ എം സുരേഷ് ബാബു, സബ്
ജില്ലാ വൈസ് പ്രസിഡൻ്റ് കെ മഞ്ജു എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button