EDAPPAL
ഡിവൈഎഫ്ഐ എടപ്പാൾ ബ്ലോക്ക് സമ്മേളനത്തിന്റെ പ്രചരണാർത്ഥം റോഡ് ശുചീകരിച്ചു

ചങ്ങരംകുളം:മാട്ടം ഡിവൈഎഫ്ഐ യൂണിറ്റിന്റെ നേതൃത്വത്തിൽ റോഡരികുകള്‍ ശുചീകരണം നടത്തി.ചങ്ങരംകുളം രാജകീയ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ഡിവൈഎഫ്ഐ എടപ്പാൾ ബ്ലോക്ക് സമ്മേളനത്തിന്റെ പ്രചരണാർത്ഥം മാട്ടം ഡിവൈഎഫ്ഐ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രദേശത്തെ മുഴുവൻ റോഡുകളുടെയും ഇരുവശങ്ങളും ശുചീകരണം നടത്തിയത്.പ്രവർത്തനത്തിൽ ഡിവൈഎഫ്ഐ മേഖല സെക്രട്ടറി നിസാർ ബാബു മേഖല വൈസ് പ്രസിഡൻറ് അജ്മൽ ചാലുപറമ്പിൽ യൂണിറ്റ് സെക്രട്ടറി റഹിo മാട്ടം പ്രസിഡൻറ് ജാഫർ ടിപ്പു നഗർ മറ്റു പാർട്ടി ഗ്രൂപ്പ് കമ്മിറ്റി മെമ്പർമാരായ ഹംസ ജാഫർ സെലി ഹംസത്ത് നാസർ നിസാർ സി പി റംഷീദ് ഷംസുദ്ദീൻ കല്ലിൽ ബഷീർ കളത്തിൽ നിസാർ സി പി റംഷീദ് ഷംസുദ്ദീൻ കല്ലിൽ ബഷീർ കളത്തിൽ പാർട്ടി മെമ്പർമാരായ കുഞ്ഞുമോൻ ഹംസ എന്നിവർ പങ്കെടുത്തു













