EDAPPAL

കുട്ടിത്താരങ്ങൾ തകർത്താടി:ഐഡിയൽ കിഡ്സ് അത്ലറ്റിക് ഫെസ്റ്റിന് കൊടിയിറങ്ങി.

എടപ്പാൾ: രണ്ട് ദിവസങ്ങളിലായി വൈകീട്ട് അഞ്ച് മണി മുതൽ രാത്രി 9 മണിവരെ കടകശ്ശേരി ഐഡിയൽ ക്യാമ്പസ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന നാലാമത് ഐഡിയൽ കിഡ്സ് അത്ലറ്റിക് ഫെസ്റ്റിന് കൊടിയിറങ്ങി.

ഐഡിയൽമോണ്ടിസോറി സ്കൂളിലെയും പ്രൈമറി മോണ്ടിസോറിയിലെയും വിട്യാർത്ഥികൾക്കായാണ് കിഡ്സ് അത്ലറ്റിക് ഫെസ്റ്റ് സംഘടിപ്പിച്ചത്.

രണ്ട് ദിവസങ്ങളിലായി അറുനൂറോളം കുട്ടിത്താരങ്ങൾ മാറ്റുരച്ചപ്പോൾ കൊച്ചുകായിക പ്രതിഭകളുടെ പ്രകടനങ്ങൾ കണ്ടാസ്വദിക്കാൻ രണ്ടായിരത്തോളം രക്ഷിതാക്കളാണ് ഗാലറിയിൽ എത്തിയത്.

മുത്തുക്കുടകളും ബലൂണുകളും വർണക്കൊടികളും തോരണങ്ങളും കൊണ്ടലങ്കരിച്ച പച്ചപ്പുൽ മൈതാനിയിൽ ഫ്ലഡ് ലൈറ്റിന്റെ വെളിച്ചത്തിൽ ഭാവിയിലെ കായിക മേഖലയിലെ കുട്ടിത്താരങ്ങൾ നിറഞ്ഞാടി.
ബാന്റ്മേളത്തിന്റെ അകമ്പടിയോടെ നടന്ന വർണാഭമായ പരേഡ് ശ്രദ്ധേയമായി.
ട്രോഫി പ്രദർശനം, ഐഡിയലിന്റെ കായിക മികവ് വിളിച്ചോതുന്ന ഫോട്ടോ പ്രദർശനം, ഫുഡ് കോർട്ട് തുടങ്ങിയവ രക്ഷിതാക്കൾക്ക് സൗകര്യപ്രദമായ രീതിയിൽ തയ്യാറാക്കിയിരുന്നു.
ഐഡിയൽ കാമ്പസിലെ മുതിർന്ന കായിക താരങ്ങളുടെ നേതൃത്യത്തിൽ കുട്ടിത്താരങ്ങൾ ഒളിംപിക് ടോർച്ച് തെളിച്ചു.
ഐഡിയൽ സ്പോർട്സ് അക്കാദമി വിദ്യാർത്ഥികളുടെ
സൂംബാ ഡാൻസ് ,മോണ്ടിസോറി വിദ്യാർത്ഥികളുടെ എയറോബിക് ഡാൻസ് മുതലായവ പരിപാടിയുടെ മാറ്റ് കൂട്ടി.

സമാപന ചടങ്ങ് ഐഡിയൽ ട്രസ്റ്റ് സെക്രട്ടറി കെ കെ എസ് ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.ചെയർമാൻ പി കുഞ്ഞാവു ഹാജി അധ്യക്ഷത വഹിച്ചു.
മജീദ് ഐഡിയൽ മുഖ്യപ്രഭാഷണം നടത്തി.
കിഡ്സ് അത്ലറ്റിക് സംസ്ഥാന കോഡിനേറ്റർ കെ കെ രവീന്ദ്രൻ , ഷുക്കൂർ ഇല്ലത്ത് എന്നിവർ മുഖ്യ അതിഥികളായി.
പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ഗോൾഡ് മെഡലും സർട്ടിഫിക്കറ്റും നൽകി.
കായിക വിഭാഗം മേധാവി ഷാഫി അമ്മായത്ത്, പ്രൈമറി മോണ്ടിസോറി എച്ച് എം സുപ്രിയ ഉണ്ണികൃഷ്ണൻ, മോണ്ടിസോറി എച്ച്എം ബിന്ദു പ്രകാശ്, സീനിയർ പ്രിൻസിപ്പാൾ ഡോ: ഫിറോസ്, കൺവീനർമാരായ എസ് സുധീഷ് , ഷാജഹാൻ പുറങ്ങ്, വിജയാനന്ദ് , പി പി ഹുസൈൻ, ഹയർ സെക്കന്ററി പ്രിൻസിപ്പാൾ സെന്തിൽ കുമരൻ,ബിന്ദു മോഹൻ,ഉഷ കൃഷ്ണകുമാർ , ചിത്ര ഹരിദാസ് , പുളിയങ്കോടത്ത് മജീദ്,ട്രസ്റ്റ് ഡയറക്ടർ പി വി മരക്കാർ,വി മൊയ്തു, ഉമർ പുനത്തിൽ, അഭിലാഷ് ശങ്കർ, ,പി ടി എം ആനക്കര തുടങ്ങിയവർ സമ്മാനദാനം നിർവ്വഹിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button