തിരൂർ

കായിക പ്രതിഭകൾക്ക് ആകാശ യാത്രയൊരുക്കി ഇമ്പിച്ചിബാവ സഹകരണ ആശുപത്രി

ആലത്തിയൂർ : കേരള സ്ക്കൂൾ അത്‌ലറ്റ് മീറ്റ് ചരിത്രത്തിൽ ദേശീയ സംസ്ഥാന അത്‌ലറ്റ് മീറ്റുകളിൽ സ്വർണം, വെള്ളി, വെങ്കല മെഡൽ ജേതാക്കളായ കായിക വിദ്യാർഥി പ്രതിഭകൾക്ക് ആകാശ യാത്രയൊരുക്കി, ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രി. ആലത്തിയൂർകുഞ്ഞുമോൻ ഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ കായിക പ്രതിഭകൾക്കാണ് ഈഅപൂർവ അവസരം ലഭിച്ചത്.ഹരിയാനയിലും തിരുവനന്തപുരത്ത് നടന്ന അഖിലേന്ത്യാ സംസ്ഥാന അത് ലറ്റിക്മീറ്റുകളിലാണ് ഇവർ മെഡൽ ജേതാക്കളായത്. ഇവർ 17 പേരുൾപ്പെടെ 21 പേരടങ്ങിയ സംഘത്തിനാണ് ബേംഗ്ലൂർ – കോഴിക്കോട് വിമാന യാത്ര ഒരുക്കിയത്. ആലത്തിയൂർഇമ്പിച്ച മെമ്മോറിയൽ സഹകരണ ആശുപത്രിയിലെ കൗമാരപ്രായക്കാരുടെ സംഘടനയായ ടീൻഐ എം സി എച്ച് ഓക്സിജൻ ക്ലബ്ബാണ് ഈ വിദ്യാർഥികൾക്ക് സി.പി.ആർ ഉൾപ്പെടെ പൊതുജനാരോഗ്യ പരിശീലനം, വ്യക്തിത്വ വികസനം, സെൽഫ് ഡിഫൻസ് തുടങ്ങിയ പരിശീലനങ്ങൾക്കു ശേഷം വിമാനയാത്ര ഒരുക്കിയത്. ട്രെയിൻ മാർഗം ബേംഗ്ലൂരിലെത്തി ബേംഗ്ലൂർ കാഴ്ചകൾ കണ്ട് മടക്കത്തിൽ വിമാന യാത്രയായിരുന്നു. ഇവരുടെ ആദ്യ വിമാന യാത്ര കൂടിയായിരുന്നു അധ്യാപകരായ ഷാജിർ / ഭാനു ടീച്ചർ എന്നിവരും ഓക്സിജൻ ക്ലബ്ബ് പ്രവർത്തകരായ Mസഫ് വാൻ, സുബിത എന്നിവരും യാത്രാ സംഘത്തെ അനുഗമിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button