KERALA

തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറി നിറഞ്ഞ് അജ്ഞാത മൃതദേഹങ്ങൾ .

തൃശൂർ : തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള അജ്ഞാത മൃതദ്ദേഹങ്ങൾ സംസ്കരിക്കാൻ നടപടിയില്ല.നാല് മാസം വരെ പഴക്കം ചെന്നതടക്കം ഒമ്പത് അജ്ഞാത മൃതദ്ദേഹങ്ങളാണ് ഫോറെൻസിക് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്.വിവിധ അപകടങ്ങളിൽ പെട്ട് മരിച്ച, ബന്ധുക്കളില്ലാത്തവരുടെ മൃതദ്ദേഹങ്ങളാണ് ഇതെല്ലാം . മോർച്ചറിയിൽ ആകെ 16 മൃതദ്ദേഹങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യമാണുള്ളത്. ഇതിൽ ഒമ്പതെണ്ണത്തിലും അജ്ഞാത മൃതദ്ദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. മറ്റു മൃതദ്ദേഹങ്ങൾ സൂക്ഷിക്കാനാകാതെ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. മാധ്യമങ്ങളിൽ പരസ്യം നൽകി മൂന്നു ദിവസം കഴിഞ്ഞിട്ടും ബന്ധുക്കളാരും എത്തിയില്ലെങ്കിൽ മൃതദേഹം സംസ്കരിക്കാം എന്നാണ് നിയമം. പോലീസ് ആണ് ഇതിന് വേണ്ട നടപടികൾ സ്വീകരിക്കേണ്ടത്. മൃതദ്ദേഹങ്ങൾ സംസ്കരിക്കാൻ പോലീസിനെ സമീപിക്കുന്നുണ്ടെങ്കിലും നടപടികൾ ഒന്നും ഉണ്ടാകുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button