MARANCHERY
നവീകരിച്ച മാറഞ്ചേരി ഡയാലിസിസ് സെന്റർ നാടിന് സമർപ്പിച്ചു


മാറഞ്ചേരി: നവീകരിച്ച ഡയാലിസിസ് സെന്റർ നാടിന് സമർപ്പിച്ചു.ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് ഓൺലൈൻ വഴി ഉദ്ഘാടന കർമ്മം നിർവഹിച്ചു. പി നന്ദകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ രേണുക റിപ്പോർട്ട് അവതരിപ്പിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് ഇ സിന്ധു, മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സമീറ ഇളയേടത്ത്, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് ബനീഷ മുസ്തഫ.ജില്ലാ പഞ്ചായത്ത് മെമ്പർ സുബൈർ തുടങ്ങിയവരും ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ബ്ലോക്ക് ബി ഡി ഒ അമൽ ദാസ് നന്ദി പറഞ്ഞു.
