EDAPPAL

കവർ പേജ് പ്രകാശനം ചെയ്തു

എടപ്പാൾ : കവിയും സാംസ്കാരി പ്രവർത്തകനുമായ അയ്യൂബ് ആലുക്കലിൻ്റെ നാലാമത് പുസ്തകമായ “പറയാൻ ബാക്കി വെച്ചത് ” എന്ന ആദ്യ ഗദ്യരചനയുടെ കവർ പേജ് പ്രകാശനം ചെയ്തു. മാണൂർ മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻ്റ് സയൻസിൽ വെച്ച് നടന്നചടങ്ങിൽ എഴുത്തുകാരനും ചിന്തകനുമായ സജീദ് ഖാൻ പനവേലിൽ സി പി തുഫൈൽ മുഹമ്മദിന് കവർ പേജ്നൽകി പ്രകാശനം നിർവ്വഹിച്ചു. വി കെ എം ഷാഫി,ഫൈസൽ കന്മനം, ഡോ: പ്രദീപ് കുമാർ, കെ പി നൗഷാദ്, നവോദയ ഗഫൂർ,ഐ പി ജലീൽ, പ്രസാദ്, അംബുജാഷൻ എന്നിവർ പങ്കെടുത്തു.

ചിത്രം: അയ്യൂബ് ആലുക്കലിൻ്റെ പറയാൻ ബാക്കി വെച്ചത് എന്ന ബുസ്തകത്തിൻ്റെ കവർ പേജ് പ്രകാശനം ചെയ്യുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button