CHANGARAMKULAM
കല്ലൂർമ്മ- പെരുമ്പാൾ മഹല്ല് റാസൽഖൈമ കമ്മിറ്റി സംഗമം
ചങ്ങരംകുളം : കല്ലുർമ്മ – പെരുമ്പാൾ മഹല്ല് റാസൽഖൈമ,ഫുജൈറ കമ്മിറ്റിയുടെ ജനറൽബോഡിയും ഇഫ്താർ സംഗമവും അൽ ഹമൂർ റസ്റ്റോറന്റിൽ സംഘടിപ്പിച്ചു.
എ കെ ശക്കീർ അധ്യക്ഷത വഹിച്ചു.കേരള ഹസൻ ഹാജി ഉദ്ഘാടനം ചെയ്തു. മഹല്ല് വൈസ് പ്രസിഡണ്ട് പി പി നൗഫൽ സഅദി മുഖ്യാതിഥിയായി.പി പി സൈദുമുഹമ്മദ്, എം പി അബൂബക്കർ ഹാജി, കെ വി നവാസ്, എം പി സുറൈഫ്,പി പി ജസീർ , എ കെ ശക്കീർ ബിൻ മൊയ്തുണ്ണി, എം പി അൻസ്വാർ പ്രസംഗിച്ചു.
കെ വി നവാസ് (പ്രസിഡണ്ട്)എം പി സുറൈഫ് (ജന. സെക്രട്ടറി) എം പി അൻസ്വാർ (ഫി. സെക്രട്ടറി) കെ എം സൈഫുദ്ദീൻ, ശാക്കിർ കേരള, എ കെ ഷക്കീർ (വൈസ് പ്രസിഡണ്ടുമാർ)
പി പി ജസീർ,കെ ജുബൈർ,പി പി നൗഷാദ് (സെക്രട്ടറിമാർ)
എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.