kannur
കണ്ണൂർ സ്വദേശിനിയായ കോളേജ് വിദ്യാർത്ഥിനി രാജസ്ഥാനിൽ മരിച്ച നിലയിൽ

കണ്ണൂർ: അഞ്ചരക്കണ്ടി സ്വദേശിനിയായ വിദ്യാർഥിനിയെ രാജസ്ഥാനിൽ വെറ്ററിനറി കോളേജിൽ മരിച്ച നിലയിൽ കണ്ടെത്തി. കാവിന്മൂല മിടാവിലോട് പാർവ്വതി നിവാസിൽ പൂജ (23) ആണ് മരിച്ചത്. രാജസ്ഥാൻ ശ്രീഗംഗാനഗർ ഗവ.വെറ്ററിനറി കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു.28 ന് രാത്രിയിലാണ് കോളേജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തതായി നാട്ടിൽ വിവരം ലഭിച്ചത്.
ബന്ധുക്കൾ രാജസ്ഥാനിലേക്ക് പോയിട്ടുണ്ട്. ഓട്ടോ ഡ്രൈവർ വസന്തന്റെയും സിന്ധുവിന്റെയും മകളാണ്. സംസ്കാരം തിങ്കളാഴ്ച രാവിലെ പയ്യാമ്പലത്ത്.













