VATTAMKULAM
ഓടയിലേക്ക് മലിന ജലം ഒഴുക്കുന്നുണ്ടെന്ന് പരാതി: ആരോഗ്യ വകുപ്പ് പരിശോധന നടത്തി
വട്ടംകുളം : കച്ചവട സ്ഥാപനങ്ങളിൽ നിന്ന് ഓടയിലേക്ക് മലിന ജലം ഒഴുക്കുന്നുണ്ടെന്ന് പരാതി , ആരോഗ്യ വകുപ്പ് പരിശോധന തുടങ്ങി.
വട്ടംകുളം ടൗണിലെ കച്ചവട സ്ഥാപനങ്ങളിൽ നിന്നും റോഡിന് ഇരുവശത്തും ഓടയിലേക്ക് മലിന്യ ജലം ഒഴിക്കുന്നുണ്ടെന്ന് ജനകീയ പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി. വട്ടംകുളം അങ്ങാടിയിലെ മുഴുവൻ കച്ചവട സ്ഥാപനങ്ങളിലും ശുചിത്വ പരിശോധന നടത്തി. കുടിവെള്ളം, ഹെൽത്ത് കാർഡ്, ഹരിത കർമ്മസേന കാർഡ്, ഖര – ദ്രവ -മാലിന്യ സംസ്ക്കരണ മാർഗ്ഗങ്ങൾ പരിശോധിച്ചു. വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ Dr. എം.എച്ച്.മുഹമ്മദ് ഫസൽ, ഹെൽത്ത് ഇൻസ്പെക്ടർ ഡബ്യൂ . രഞ്ജിത്ത് ലാൽ , കെ.സി. മണിലാൽ, സതീഷ് അയ്യാപ്പിൽ , കെ.ജി. നിനു , കെ.എ. അനീഷ്, റഹീം അലിയാർ എന്നിവർ നേതൃത്വം നൽകി. 5 കച്ചവട സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.