EDAPPALKOLOLAMBALocal news
ഒറ്റപ്പാലത്ത് ഉത്സവപന്തൽ അഴിക്കുന്നതിനിടെ ഷോക്കേറ്റ് വീണു

എടപ്പാൾ കോലൊളമ്പ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

എടപ്പാൾ: ഒറ്റപ്പാലം പാലപ്പുറത്ത് പൂരാഘോഷത്തിന്റെ പന്തൽ അഴിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. എടപ്പാൾ കോലൊളമ്പ് വൈദ്യർമൂല സ്വദേശിയായ അരിയാടത്ത് സുബ്രഹ്മണ്യന്റെ മകൻ സുമേഷ് (38 വയസ്) ആണ് മരിച്ചത്. ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ച് നിർമ്മിച്ച പല്ലാർമംഗലം ദേശത്തിൻ്റെ 20 അടിയോളം ഉയരമുള്ള പന്തൽ അഴിച്ചു മാറ്റുന്നതിനിടെയാണ് അപകടം. ഷോക്കേറ്റ് നിലത്തേക്ക് തെറിച്ചു വീഴുകയായിരുന്നു സുമേഷ്. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് നടപടികൾക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റുന്ന മൃതദേഹം നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.അമ്മ സുഷമ,സഹോദരങ്ങൾ സുബീഷ്, സനില.

