PONNANI

ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരാണാർത്ഥം സംഘടിപ്പിച്ച പ്രവാസി സംഗമം

പൊന്നാനി:യു.ഡിഎഫ്സ്ഥാനാർത്ഥികളായിപൊന്നാനി, തവനൂർ എന്നീ നിയോജക മണ്ഡലങ്ങളിൽ മത്സരിക്കുന്നവരുടെ വമ്പിച്ച വിജയത്തിനായി പ്രവാസി സംഗമം സംഘടിപ്പിച്ചു.

എ ഐ സി സി നിരീക്ഷകനും ഡൽഹി പ്രദേശ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് വർക്കിങ്ങ് പ്രസിഡൻ്റുമായ അലി മെഹ്ദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംഗമം പ്രമുഖ ഒഐസിസി നേതാവ് മാമദ് . കെ . മുഹമ്മദ് പൊന്നാനിയുടെ വീട്ടിൽ വെച്ചണ് സംഗമം നടന്നത്.

നിരവധി പ്രവാസി സുഹൃത്തുക്കളും നേതാക്കളും പ്രവാസി ഇന്ത്യൻ വ്യവസായികളും പങ്കെടുത്തു. മാമദ് കെ മുഹമ്മദ് പൊന്നാനി അദ്ധ്യക്ഷത വഹിച്ചു. എഐസിസി നേതാവ് അലി മെഹ്ദി പ്രവാസി വിഷയങ്ങളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ നയ നിലപാടുകൾ അവതരിപ്പിച്ചു.

പ്രവാസി ഇന്ത്യക്കാരെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ യോഗത്തിൽ അവതരിപ്പിക്കപ്പെട്ടു . തിരിച്ചെത്തുന്ന പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങളെ സംബന്ധിച്ച് സി.കെ. മുഹമ്മദ് ഹാജി ആഫ്രിക്ക, ചന്ദന മൂസ ഖത്തർ, നൂറുദ്ധീൻ കോയ റിയാദ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. ടി.കെ. ഇസ്മായിൽ സ്വാഗതവും കെ. എം . അബ്ദുറഹ്‌മാൻ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button