എസ്ഡിപിഐ വടംവലി മത്സരം സംഘടിപ്പിച്ചു
ലഹരിയെ തുരത്തുക നാടിനെ രക്ഷിക്കുക
പൊന്നാനി: ലഹരിയെ തുരത്തുക നാടിനെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി എസ്ഡിപിഐ നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി എസ്ഡിപിഐ പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടംവലി മത്സരം സംഘടിപ്പിച്ചു.
പുറങ്ങ് കളത്തിൽ പടി സാക്കാ സ്പോർട്സ് പാർക്കിൽ നടന്ന പരിപാടി മണ്ഡലം പ്രസിഡണ്ട് റാഫി പാലപ്പെട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ജാഫർ കക്കിടിപ്പുറം ലഹരി വിരുദ്ധ സന്ദേശം നൽകി. മണ്ഡലം വൈസ് പ്രസിഡണ്ടു മാരായ നസീർ പടിഞ്ഞാറ്റ് മുറി, ഷഹീർ തണ്ണിത്തുറ, ജോയിൻ്റ് സെക്രട്ടറി റിഷാബ് പൊന്നാനി, ട്രഷറൽ ഫസൽ തടത്തിൽ, പൊന്നാനി മുൻസിപ്പൽ പ്രസിഡണ്ട് സകീർ, സെക്രട്ടറി ജമാൽ മാറഞ്ചേരി പഞ്ചായത്ത് സെക്രട്ടറി അസ്‌ലം തുടങ്ങിയവർ നേതൃത്വം നൽകി.
അഷ്റഫ് ചിയാനൂർ, ബഷീർ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മാറഞ്ചേരി പഞ്ചായത്ത് ടീമിന് മണ്ഡലം പ്രസിഡണ്ട് റാഫി പാലപ്പെട്ടിയും രണ്ടാം സ്ഥാനം നേടിയ പെരുമ്പടപ്പ് പഞ്ചായത്ത് ടീമിന് മണ്ഡലം സെക്രട്ടറി ജാഫർ കക്കിടിപ്പുറവും ട്രോഫികൾ വിതരണം ചെയ്തു.
.