EDAPPAL
എടപ്പാൾ ഗ്രാമപഞ്ചായത്തിൽ എസ്.സി. വിഭാഗം വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു
എടപ്പാൾ : ഗ്രാമപഞ്ചായത്തിന്റെ 2025-26 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കായി നടപ്പിലാക്കിയ ലാപ്ടോപ്പ് വിതരണം പ്രസിഡന്റ് കെ പി സിന്ധു നിർവ്വഹിച്ചു.
വിദ്യാർത്ഥികൾക്ക് ആധുനിക പഠനസൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പഞ്ചായത്ത് ഈ പദ്ധതി വിഭാവനം ചെയ്തത്. ഡിജിറ്റൽ യുഗത്തിൽ പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികൾക്ക് പഠനകാര്യങ്ങളിൽ തുല്യ അവസരം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബുഷ്റ സി എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി മുഹമ്മദ് ലൈസ് സ്വാഗതവും മെമ്പർമാരായ ജുബൈരിയ, മിനി, അരുൺ ലാൽ (AS) തുടങ്ങിയവർ ആശംസകളും നേർന്നു.
രാവിലെ 11 മണിക്ക് ആരംഭിച്ച ചടങ്ങിൽ ഗുണഭോക്താക്കളായ നിരവധി വിദ്യാർത്ഥികൾ ലാപ്ടോപ്പുകൾ ഏറ്റുവാങ്ങി.