CHANGARAMKULAMEDAPPALKERALA

അന്തരിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ ടി നസിറുദ്ധീനോടുള്ള ആദരസൂചകമായി സംസ്ഥാനത്തെ കടകൾ നാളെ അടച്ചിടുമെന്ന് സംസ്ഥാന കമ്മറ്റി അറിയിച്ചു

കേരളത്തിലെ വ്യാപാരി സമൂഹത്തിന് താങ്ങും തണലുമായിരുന്ന K.V.V.E.S.സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ധീൻ സാഹിബിന്റെ വിയോഗത്തിൽ ആദര സൂചകമായി കേരളത്തിലെ മുഴുവൻ കട, കമ്പോളങ്ങളും ഫെബ്രവരി 11 വെള്ളി

കേരളത്തിലെ വ്യാപാരി സമൂഹത്തിന് താങ്ങും തണലുമായിരുന്ന K.V.V.E.S.സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ധീൻ സാഹിബിന്റെ വിയോഗത്തിൽ ആദര സൂചകമായി കേരളത്തിലെ മുഴുവൻ കട, കമ്പോളങ്ങളും ഫെബ്രവരി 11 വെള്ളി അവധി ആയിരിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര (Apsara Raju) അറിയിച്ചു. പിതൃതുല്യനായി കണ്ടിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട് കനത്ത നഷ്ടവും ആഘാതവും സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വ്യാപാരി സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി പടപൊരുതുകയും നിര്‍ഭയരായി വ്യാപാരം ചെയ്യുന്നതിനുള്ള സാഹചര്യം നേടിയെടുക്കുകയും ചെയ്ത നേതാവാണ് നസ്‌റുദ്ദീനെന്ന് സംഘടന പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിലെ വ്യാപാരികളുടെ ഹൃദയങ്ങളില്‍ സ്വാധീനം നേടിയ നേതാവിന്റെ വേര്‍പാട് വ്യാപാരി സമൂഹത്തിന് താങ്ങാനാവാത്ത അനാഥത്വം നല്‍കുന്നതുമാണെന്ന് രാജു അപ്‌സര അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

നസിറുദ്ദീന്റെ സംസ്‌കാരം ഇന്ന് നടക്കും. വൈകീട്ട് അഞ്ചിന് കോഴിക്കോട് കണ്ണംപറമ്പ് ജുമാമസ്ജിദിലാണ് ഖബറടക്കം. നടക്കാവിലെ വീട്ടില്‍ പൊതുദര്‍ശനമുണ്ടാകും. ഇന്നലെ രാത്രി 10.30നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button