CHANGARAMKULAM
ഇർശാദ് ഈദ് സംഗമം സംഘടിപ്പിച്ചു
അബുഹമൂർ അൽ സുവൈദ് ഹാളിൽ ഇർശാദ് ഈദ് സംഗമം സംഘടിപ്പിച്ചു. ഇർശാദ് പ്രസിഡന്റ് സിദ്ധീഖ് മൗലവി അയിലക്കാട് അധ്യക്ഷത വഹിച്ചു. ഡോ. ഹംസ വളപ്പിൽ ഉദ്ഘാടനം ചെയ്തു.
പ്രതിസന്ധികൾക്കിടയിലും ആത്മവിശ്വാസവും പ്രത്യാശയും കൈവിടരുതെന്നും ഇത്തരം സംഗമങ്ങൾ ഐക്യത്തിന് സഹായകരമാണെന്നും പ്രസംഗങ്ങളിൽ പറഞ്ഞു. വിവിധ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു.
പ്രവാസികളെ ബാധിക്കുന്ന ഉയർന്ന വിമാന ചാർജുകൾ കുറയ്ക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.