കോഴിക്കോട്
ഇലക്‌ട്രിക് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് അപകടം; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ വാഹനാപകടം. അപകടത്തില്‍ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികള്‍ക്ക് ദാരുണാന്ത്യം.കുറുവങ്ങാട് ആണ് അപകടം ഉണ്ടായത്. ഇലക്‌ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിയുകയായിരുന്നു. നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവരാണ് മരിച്ചത്. മൂവരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിക്കുകയായിരുന്നു. മലബാർ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികളാണ്. പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.