Local newsPONNANI
മഴയിൽ അതിസുന്ദരിയായി പൊന്നാനി കർമ റോഡ്; കർമയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവരുടെ തിരക്ക് കൂടി
പൊന്നാനി: വീണ്ടും ഒരു മഴക്കാലം വരവായി. മഴ അതിന്റെ ദൃശ്യ മനോഹാരിതയിൽ കുളിരണിയിച്ച് പെയ്തിറങ്ങുകയാണ്. കാനനമാകെ മഴയുടെ ലഹരിയിൽ. ഇതോടെ കർമ്മ റോഡ് അതീവ സുന്ദരിയായി. ആരെയും ആകർഷിക്കുന്ന കാനനസുന്ദരി… ആഞ്ഞടിക്കുന്ന കുളിർ കാറ്റും. എല്ലാം ഏറെ പുതുമകൾ പകരുന്ന കാഴ്ച. പൊന്നാനിയിലെ ടൂറിസംകേന്ദ്രമായ കർമ്മയുടെ യഥാർഥ സൗന്ദര്യം ഇപ്പോഴാണ് സഞ്ചാരികൾക്ക് ആസ്വദിക്കാനാകുന്നത്.