CHANGARAMKULAMLocal news

കനത്ത മഴയിൽ ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് സംസ്ഥാന പാതയോരത്ത് വെള്ളക്കെട്ട് രൂക്ഷം:പരിഹാരവുമായി യുവാക്കൾ

ചങ്ങരംകുളം:കനത്ത മഴയിൽ വെള്ളക്കെട്ട് രൂക്ഷമായ പാതയോരത്തെ അടഞ്ഞ് കിടന്ന ഓടകൾ യുവാക്കൾ ചേർന്ന് വൃത്തിയാക്കി.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ ചിയ്യാനൂർ പാടത്താണ് ഓടകൾ അടഞ്ഞ് കിടന്നത് മൂലം പാതയോരത്ത് വെള്ളക്കെട്ട് രൂക്ഷമായത്.നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന പാതയുടെ ഇരു സൈഡിലും വെള്ളം കെട്ടി നിൽക്കാൻ തുടങ്ങിയതോടെ റോഡരികിലെ വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും വെള്ളം കയറുന്നത് പതിവാണ്.ഇതിനിടെയാണ് ചങ്ങരംകുളത്തെ ട്രാവലർ തൊഴിലാളികളായ യുവാക്കൾ പരിഹാരത്തിനായി ഇറങ്ങിയത്.ഓടയിൽ അടഞ്ഞ് കിടന്ന മാലിന്യങ്ങൾ നീക്കം ചെയ്ത് വെള്ളം ഒഴുക്കി വിടുകയായിരുന്നു.പ്രദേശത്ത് മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി നടക്കേണ്ട അഴുക്ക് ചാൽ ശുചീകരണ പ്രവർത്തികൾ വേണ്ട രീതിയിൽ നടത്താൻ കഴിയാത്തതാണ് രൂക്ഷമായ വെള്ളക്കെട്ടിന് കാരണമെന്ന് ഇവർ പറഞ്ഞു.ചങ്ങരംകുളം ടൗണിലെ പല സ്ഥലത്തും മൂക്കുതല,മാന്തടം പാറക്കൽ ഭാഗങ്ങളിലും ശക്തമായ മഴ പെയ്താൽ വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയിലാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button