EDAPPAL
അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു
എടപ്പാൾ: അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു എടപ്പാൾ ഹൈസ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ “സ്ത്രീയും പൊതു സമൂഹവും”
എന്ന വിഷയത്തെ കുറിച്ച് മഹിത ടീച്ചർ കോലൊളമ്പ് ക്ലാസെടുത്തു സംസാരിച്ചു
സ്ത്രീ സുരക്ഷയും തുല്യതയും ഉറപ്പാക്കാൻ ഓരോ കുടുംബത്തിൽ നിന്നും മാറ്റങ്ങൾ തുടങ്ങണം. പെൺകുട്ടികൾക്ക് തുല്യമായ വിദ്യാഭ്യാസവും അവസരങ്ങളും നൽകുന്നതിലൂടെ മാത്രമേ ഒരു നാടിന്റെ പുരോഗതി പൂർണ്ണമാകൂ എന്ന് മഹിത ടീച്ചർ പറഞ്ഞു.
ചടങ്ങിൽ തുല്യത കോഡിനേറ്റർ കെ.പി.പുഷ്പ, വിജയകുമാരി ടീച്ചർ,മഹിത ടീച്ചർ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു
പരിപാടിയിൽ വാർഡ് മെമ്പർ റസീന,രേണുക, മണികണ്ഠൻ,
കരീം ആലംകോട്, സുനീർ കാലടി, വിജയൻ.സി.പി. തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.