EDAPPAL

“അങ്ങാടിക്കഥകൾ” പ്രകാശനം ചെയ്തു.

എടപ്പാൾ : റഫീഖ് എടപ്പാൾ എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച “അങ്ങാടിക്കഥകൾ“ എന്ന പുസ്തകം, അങ്ങാടിയിലെ മുതിർന്ന കച്ചവടക്കാരൻ മുഹമ്മദ്‌ക്കാക്ക് നൽകിക്കൊണ്ട് പ്രശസ്ത സിനിമാതാരം വി കെ ശ്രീരാമൻ പ്രകാശനം ചെയ്തു.

അങ്ങാടി സാംസ്കാരിക കേന്ദ്രം (ASK )സംഘടിപ്പിച്ച ചടങ്ങിൽ, കവി സി വി ഗോവിന്ദൻ അദ്ധ്യക്ഷനും പ്രൊഫ എം എം നാരായണൻ മുഖ്യാതിഥിയുമായിരുന്നു. സർവ്വശ്രീ, ഇ ജയകൃഷ്ണൻ, നന്ദൻ, ടി വി ശൂലപാണി, കെ വിജയൻ, ഹരി ആനന്ദകുമാർ, റിസ്‌ലാന നാസർ തുടങ്ങിയവർ സംസാരിച്ചു. എം വി ജലീൽ സ്വാഗതവും കുട്ടി എടപ്പാൾ നന്ദിയും പറഞ്ഞു.

എടപ്പാളങ്ങാടിയുടെ ഗതകാല ഓർമ്മകൾ അയവിറക്കുന്ന പുസ്തകത്തിലെ കഥകളിൽ നർമ്മവും മർമ്മവും ചേർന്നു കിടക്കുന്നു. ലളിതമായ നാട്ടുഭാഷയും നാട്ടുനന്മയും കഥകൾക്ക് വായനാസുഖം നൽകുന്നുവെന്നും സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button