MALAPPURAM
അക്ഷരോന്നതി: വായനയിലൂടെ ഉന്നതിയിലേക്ക്…..പദ്ധതി ഭാഗമായി നന്നംമുക്ക് ഗ്രാമപഞ്ചായത്തും
മലപ്പുറം ജില്ലയിലെ പട്ടിക ജാതി, പട്ടിക വർഗ്ഗ ഉന്നതികളിലെ സാമൂഹ്യ പഠനമുറികളിലും, ഹോസ്റ്റലുകളിലും ലൈബ്രറികൾ ഒരുക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പിലാക്കുന്ന ശ്രദ്ധേയമായ പദ്ധതിയായ ‘അക്ഷരോന്നതി’യിലേക്ക്
പുസ്തകങ്ങൾ സംഭാവന ചെയ്തു പഞ്ചായത്ത് പ്രസിഡന്റ് ഉം വൈസ് പ്രസിഡന്റ് ഉം ചെയർപേഴ്സൺമാരും മറ്റു മെമ്പർമാരും സ്റ്റാഫുകളും പുസ്തകങ്ങൾ നൽകി മാതൃകയായി മറ്റു എല്ലാവരും പുസ്തകങ്ങൾ നൽകി കൊണ്ട് ഈ പ്രവർത്തനത്തിൽ പങ്കാളിത്തം ഉണ്ടാവണം വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തെസ്നി റഫീഖ് എഴുതിയ തന്റെ കഥയും കവിതയും അടങ്ങിയ രണ്ട് പുസ്തകങ്ങൾ പ്രസിഡണ്ടിന് നൽകിക്കൊണ്ട് സന്തോഷം പങ്കു വെച്ചു