Categories: GULF

PCWF സൗദി ദേശീയ ദിനാഘോഷവും, പൊന്നോണവും സംഘടിപ്പിച്ചു

ദമാം : സഊദി അറേബ്യയുടെ തൊണ്ണൂറ്റി നാലാമത് ദേശീയ ദിനാഘോഷവും, പൊന്നോണം പൊന്നാനി എന്ന പേരിൽ ഓണാഘോഷവും വിവിധ പരിപാടികളോടെ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ദമാം കമ്മിറ്റി സംഘടിപ്പിച്ചു.

ഖത്തീഫ് അൽ യൂസഫ് റിസോർട്ടിൽ കിഴക്കൻ പ്രവിശ്യയിലെ വിവിധ മേഖലകളിൽ നിന്നുള്ള പൊന്നാനി താലൂക്ക് നിവാസികൾ ഒത്ത് കൂടി

ദേശീയ ദിനപരേഡും, നാഷണൽ ഡേ ഡാൻസ് പെർഫോമൻസും,

ഓണ സദ്യയും, ഓണക്കളികളും, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വ്യത്യസ്തമായ കലാ പരിപാടികളാലും ചടങ്ങ് ധന്യമാക്കി.

ബ്രദേഴ്സ് ഗൾഫ് ഗേറ്റ് എം.ഡി ഷാജഹാൻ കേക്ക് മുറിച്ചു ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി അഷ്റഫ് നൈതല്ലൂർ ദേശീയ ദിന സന്ദേശം നൽകി.

പ്രോഗ്രാം കൺവീനർ ഇഖ്ബാൽ വെളിയങ്കോടിന്റെ നേതൃത്വത്തിൽ വിവിധ സമിതികൾ പരിപാടികൾ നിയന്ത്രിച്ചു.

വിവിധ ഗെയിമുകൾക്ക് അമീർ, ആസിഫ് പി ടി, ഫിറോസ്, അജ്മൽ, ജസീം എന്നിവർ നേതൃത്വം നൽകി

കുട്ടികളുടെ വിവിധ കലാ പരിപാടികൾക്ക് ആഷിന അമീർ, സാജിത ഫഹദ്, ജസീന റിയാസ് , അർഷിന ഖലീൽ, മേഘ ദീപക്, സാദിയ ഫാസിൽ, സുബീന സിറാജ്, ഫസീദ ഫിറോസ്, മുഹ്സിന നഹാസ്, രമീന ആസിഫ്, നഫീസ ഉമ്മർ, ജസീന ഷാജഹാൻ തുടങ്ങിയവർ നേതൃത്വം നൽകി

ഫാത്തിമ ഉമ്മർ, ഫഹദ് ബിൻ ഖാലിദ് എന്നിവർ അവതാരകരായിരുന്നു.

നാട്ടിൽ നിന്ന് സന്ദര്‍ശത്തിന് വന്ന എക്സിക്യൂട്ടീവ് മെമ്പർ ദീപകിന്റെ രക്ഷിതാക്കളായ നന്നമുക്കിലെ പഴയകാല പ്രവാസി കുമാരൻ, ഗീത ടീച്ചർ (റിട്ട: എച്ച്. എം, ജി.എസ് എ.ൽ.പി നന്നമുക്ക് ) അവരുടെ ഓണക്കാല ഓർമ്മകൾ പങ്കു വെച്ചു.

ഹാരിസ് , ആബിദ് എന്നിവർ വളണ്ടിയർ വിഭാഗത്തിന് നേതൃത്വം നൽകി.

സദ്യ, ഡിന്നർ എന്നിവ ഷാജഹാന്റെ നേതൃത്വത്തിൽ സെയ്ഫർ, സമീർ മുല്ലപ്പള്ളി, അജ്മൽ, ഷഫീക്, അബൂബക്കർ ഷാഫി, രജീഷ് തുടങ്ങിയവർ വിതരണം ചെയ്തു.

സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു ദേവസി, ദീപക് ചങ്ങരംകുളം, ഉമ്മർ കെവി, നഹാസ്, മുഹമ്മദ് അസ്‌ലം തൊടുപുഴ തുടങ്ങിയവർ ആശംസകൾ നേർന്നു

ഷമീർ എൻ പി, ഖലീൽ റഹ്മാൻ, കൃഷ്ണജ, അബ്ദുൽ ജബ്ബാർ, ഹംസക്കോയ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.

ജോ: കൺവീനർ ഫൈസൽ ആർ വി യുടെ നന്ദിയോടെ പരിപാടികൾക്ക് സമാപ്തി കുറിച്ചു.

admin@edappalnews.com

Recent Posts

കന്നുകാലികളെ മോഷ്ടിച്ച് കടത്തൽ സ്ഥിരം പരിപാടി; മലപ്പുറം സ്വദേശി പിടിയിൽ

ആലപ്പുഴ: കന്നുകാലികളെ മോഷ്ടിച്ച് വിൽപ്പന നടത്തുന്ന മോഷ്ടാവ് അറസ്റ്റിൽ. ആലപ്പുഴയിൽ നിന്നും നാല് കന്നുകാലികളെ മോഷ്ടിച്ച് കടത്തിയ മലപ്പുറം സ്വദേശി…

31 mins ago

ശബരിമല സർവീസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുത്,കെഎസ്ആര്‍ടിസിക്ക് ഹൈകോടതി മുന്നറിയിപ്പ്

എറണാകുളം : ശബരിമല സർവീസിൽ KSRTCക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി,ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ഉപയോഗിക്കരുത്.ഒരു തീർഥാടകനെ പോലും…

34 mins ago

ശബരിമല ഒരുങ്ങി; മണ്ഡലകാല തീര്‍ഥാടനം നാളെ മുതല്‍

ശബരിമല: മണ്ഡലകാല തീര്‍ഥാടനത്തിനായി ക്ഷേത്രനട നാളെ തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍…

38 mins ago

70 വയസ് കഴിഞ്ഞവർക്കായുള്ള ആയുഷ്മാൻ കാർഡ്; രജിസ്റ്റർ ചെയ്തത് അഞ്ച് ലക്ഷത്തോളം പേർ

ന്യൂഡൽഹി : 70 വയസ് കഴിഞ്ഞവർക്കായുള്ള ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിക്ക് രജിസ്റ്റർ ചെയ്തത് അഞ്ച് ലക്ഷത്തോളം പേർ. ആയുഷ്മാൻ…

59 mins ago

സി പി ഐ എം എടപ്പാൾ ഏരിയാ സമ്മേളനം’സ്വാഗത സംഘം ഓഫീസ് തുറന്നു

എടപ്പാൾ:സി പി ഐ എം എടപ്പാൾ ഏരിയാ സമ്മേളനത്തിൻ്റെ സ്വാഗത സംഘം ഓഫീസ് അംശകച്ചേരിയിൽ തുറന്നു. 25, 26, 27…

1 hour ago