സംസ്ഥാനത്തെ സ്വർണ റെക്കോർഡുകള്‍ ഭേദിച്ച് കുതിക്കുകയാണ്. പവന് 320 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ സ്വർണവില 66,000 എന്ന സർവ്വകാല റെക്കോർഡിലേക്കെത്തി.ഗ്രാമിന് 40 രൂപ കൂടി 8250 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
മാർച്ച് മാസത്തില്‍ ഇത് രണ്ടാം തവണയാണ് സ്വർണവിലയില്‍ വലിയ ഉയർച്ച ഉണ്ടാകുന്നത്. ഇതിന് മുമ്ബ് മാർച്ച് 14ന് രേഖപ്പെടുത്തിയ 65840 രൂപയായിരുന്നു ഈ മാസത്തെ ഉയർന്ന വില. സാമ്ബത്തിക വർഷാവസാനവും ഏപ്രിലോടെ വിവാഹ സീസണും തുടങ്ങുന്നതിനാല്‍ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരില്‍ ഇത് ആശങ്ക സൃഷ്ടിക്കുകയാണ്.
അതേസമയം വെള്ളി വിലയും കൂടിയിട്ടുണ്ട്. 113 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് നല്‍കേണ്ടത്. 1,13,000 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
ഒന്നാം ക്ലാസ് മുതല് ബിരുദതലം വരെ പഠിക്കുന്ന വിദ്യാര്ഥികളില് മാതാപിതാക്കള് മരിച്ച് പോയവരും, സാമ്ബത്തിക പ്രായം അനുഭവിക്കുന്നവരുമായവര്ക്ക് കേരള സാമൂഹ്യ…
മലയാള സിനിമാ ചരിത്രത്തിലെ ആദ്യ ഐ മാക്സ് റിലീസിന് എമ്പുരാൻ എത്തുന്നു. സിനിമയുടെ സംവിധായകൻ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സമൂഹ…
2024ൽ ഏറ്റവും കൂടുതൽ ലഹരി കേസുകൾ സംസ്ഥാനം രജിസ്റ്റർ ചെയ്ത കേരളമെന്ന് നർക്കോട്ടിക് കൺട്രോൾ ബ്രൂറോയുടെ കണക്കുകൾ. 2024ൽ ഇന്ത്യയിൽ…
അവയിൽ ചിലത് താഴെ നൽകുന്നു: ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു: കക്കരിക്കയിൽ 95% വെള്ളമാണ്. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താൻ…
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ ആശാ വര്‍ക്കര്‍മാരുടെ സമരത്തിനു പിന്നാലെ അവകാശ സമരവുമായി ആംഗൻവാടി ജീവനക്കാരും. വേതന വര്‍ധന അടക്കം ഉന്നയിച്ച്…
കോഴിക്കോട്: കോഴിക്കോട് ഈങ്ങാപ്പുഴയില്‍ മയക്കുമരുന്ന് ലഹരിയിൽ യുവാവ് ഭാര്യയെ വെട്ടിക്കുന്നു. പുതുപ്പാടി സ്വദേശി യാസിറാണ് ഭാര്യ ഷിബിലയെ കൊലപ്പെടുത്തിയത്. ഷിബിലയുടെ…