സംസ്ഥാനത്ത് 500 രൂപയില്‍ താഴെയുളള മുദ്രപത്രങ്ങള്‍ക്ക് കടുത്ത ക്ഷാമം നേരിട്ടതോടെ വാടക ചീട്ടെഴുതാനും വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് അപേക്ഷിക്കാനും ജനം നെട്ടോട്ടമോടുന്നു. ചെറിയ മൂല്യമുളള മുദ്ര പത്രങ്ങള്‍ കിട്ടാനില്ലാത്തതിനാല്‍ വലിയ വില കൊടുത്ത് മുദ്രപത്രങ്ങള്‍ വാങ്ങേണ്ട ഗതികേടിലുമാണ് ജനം. മുദ്ര പത്രം വാങ്ങുന്നത് നിര്‍ത്തുകയും സേവനങ്ങള്‍ ഓണ്‍ലൈനാകുമെന്ന വാഗ്ദാനം സര്‍ക്കാര്‍ നടപ്പാക്കാത്തതുമാണ് പ്രതിസന്ധിക്ക് കാരണം.
ലോട്ടറി അടിച്ച പോലത്തെ സന്തോഷമാണ് തേടിത്തേടി നടന്ന് ഒരു മുദ്രപത്രം കിട്ടിയവര്‍ക്ക്. മണിക്കൂറുകള്‍ കാത്ത് നിന്ന് ചിലര്‍ക്ക് കിട്ടി , ചിലര്‍ക്ക് കിട്ടിയില്ല
വെണ്ടര്‍ ഓഫീസുകള്‍ക്ക് മുമ്പിലെല്ലാം ഇതാണ് സ്ഥിതി. നാലുമാസത്തോളമായി മുദ്രപത്ര ക്ഷാമം തുടങ്ങിയിട്ട്. മുദ്ര പത്രത്തിന് പകരം ഇ സ്റ്റാംപിങ് രീതി നടപ്പാക്കാനുളള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വന്നിട്ട് മൂന്നു വര്‍ഷത്തോളമായി. ഇതനുസരിച്ച് നാസിക്കില്‍ നിന്ന് ഒാര്‍ഡര്‍ ചെയ്ത് മുദ്ര പത്രങ്ങള്‍ വരുത്തുന്നത് നിര്‍ത്തി . ഇ സ്റ്റാംപിങ് സംവിധാനം കാര്യക്ഷമമായി നടപ്പാക്കാനുമായില്ല.
പൂര്‍ണമായും ഇ സ്റ്റാംപിങ് രീതിയിലേക്ക് മാറുകയോ ആവശ്യമായ മുദ്ര പത്രങ്ങള്‍ ലഭ്യമാക്കുകയോ ചെയ്യണമെന്നാണ് വെണ്ടര്‍മാരും ജനങ്ങളും ആവശ്യപ്പെടുന്നത്.
കൂറ്റനാട് : സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ തണ്ണീർ ക്കോട്റൈഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ സമ്മേളനത്തിന്റെ പ്രചരണാർത്ഥ റൈഞ്ച്…
ആലപ്പുഴ: കന്നുകാലികളെ മോഷ്ടിച്ച് വിൽപ്പന നടത്തുന്ന മോഷ്ടാവ് അറസ്റ്റിൽ. ആലപ്പുഴയിൽ നിന്നും നാല് കന്നുകാലികളെ മോഷ്ടിച്ച് കടത്തിയ മലപ്പുറം സ്വദേശി…
എറണാകുളം : ശബരിമല സർവീസിൽ KSRTCക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി,ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ഉപയോഗിക്കരുത്.ഒരു തീർഥാടകനെ പോലും…
ശബരിമല: മണ്ഡലകാല തീര്‍ഥാടനത്തിനായി ക്ഷേത്രനട നാളെ തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍…
ന്യൂഡൽഹി : 70 വയസ് കഴിഞ്ഞവർക്കായുള്ള ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിക്ക് രജിസ്റ്റർ ചെയ്തത് അഞ്ച് ലക്ഷത്തോളം പേർ. ആയുഷ്മാൻ…
എടപ്പാൾ:സി പി ഐ എം എടപ്പാൾ ഏരിയാ സമ്മേളനത്തിൻ്റെ സ്വാഗത സംഘം ഓഫീസ് അംശകച്ചേരിയിൽ തുറന്നു. 25, 26, 27…