Categories: NATIONAL

100 രൂപ ‘ഹജ്ജ് നോട്ട്’ ലേലത്തില്‍ വിറ്റത് 56 ലക്ഷം രൂപക്ക്

&NewLine;<p>ഡല്‍ഹി&colon; ലണ്ടനില്‍ നടന്ന ലേലത്തില്‍ ഇന്ത്യൻ നൂറ് രൂപ വിറ്റ് പോയത് 56 ലക്ഷം രൂപക്ക്&period; 1950-കളില്‍ ഇന്ത്യ പുറത്തിറക്കിയ &&num;8216&semi;ഹജ്ജ് നോട്ട്&&num;8217&semi;എന്ന സീരീസില്‍പ്പെടുന്ന നൂറ് രൂപക്കാണ് 56 ലക്ഷം &lpar;56&comma;49&comma;650&rpar; രൂപ ലഭിച്ചത്&period;തീർത്ഥാടനത്തിനായി ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ തീർത്ഥാടകർക്ക് സൗകര്യമൊരുക്കുന്നതിനായി 20-ാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ ആർ&period;ബി&period;ഐ അവതരിപ്പിച്ചതാണ് ഇവ&period; സാധാരണ ഇന്ത്യൻ കറൻസി ഉപയോഗിച്ച്‌ അനധികൃതമായി സ്വർണം വാങ്ങുന്നത് തടയുകയായിരുന്നു ഈ നോട്ടുകളുടെ പ്രധാന ലക്ഷ്യം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>&&num;8216&semi;HA&&num;8217&semi; സീരീസിലാണ് നോട്ടുകളുടെ നമ്ബർ ആരംഭിച്ചിരുന്നത്&period; അന്നത്തെ കാലത്തെ ഇന്ത്യൻ നോട്ടുകള്‍ക്ക് പൊതുവെ ഇല്ലാതിരുന്ന ഒരു പ്രത്യേക നിറമായിരുന്നു ഹജ്ജ് നോട്ടിന് നല്‍കിയിരുന്നത്&period; 1961-ല്‍ കുവൈത്ത് സ്വന്തം കറൻസി അവതരിപ്പിച്ചതിന് പിന്നാലെ മറ്റ് ഗള്‍ഫ് രാജ്യങ്ങളും അവരുടെ കറൻസികള്‍ അവതരിപ്പിച്ചു&period; ഇതോടെ ഈ നോട്ടുകളുടെ ആവശ്യം ക്രമേണ കുറഞ്ഞു&period; 1970-കളോടെ ഹജ്ജ് നോട്ടുകള്‍ വിതരണം ചെയ്യുന്നത് പൂർണ്ണമായും നിർത്തലാക്കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇന്ത്യ പുറത്തിറക്കിയതാണെങ്കിലും ഇന്ത്യയില്‍ ഇതുപയോഗിക്കാൻ അനുമതിയുണ്ടായിരുന്നില്ല&period; സൗദി അറേബ്യയില്‍ മാത്രമാണ് ഉപയോഗിക്കാൻ അനുമതിയുണ്ടായിരുന്നത്&period; ഇന്ന് ഈ നോട്ടുകള്‍ കണ്ടുകിട്ടാൻ പോലും പ്രയാസമായ സാഹചര്യത്തിലാണ് ഇതിന്റെ മൂല്യം വർധിക്കുന്നത്&period; നിലവില്‍ കറൻസികള്‍ ശേഖരിക്കുന്നവരുടെ കൈയില്‍ അപൂർവമായാണ് ഈ നോട്ട് കാണാൻ കഴിയുക&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വലിയ വില നല്‍കിയാല്‍ മാത്രം സ്വന്തമാക്കാവുന്ന ഈ നോട്ടുകള്‍ ആരാണ് വാങ്ങിയതെന്ന വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല&period; ലണ്ടനില്‍ നടന്ന മറ്റൊരു ലേലത്തില്‍ രണ്ട് 10 രൂപാ നോട്ടുകള്‍ക്ക് 6&period;90 ലക്ഷം രൂപ&comma; 5&period;80 ലക്ഷം രൂപ എന്നിങ്ങനെ ലഭിച്ചിരുന്നു&period; നോട്ടുകളുടെ കാലപ്പഴക്കവും വിരളതയുമാണ് അവയുടെ മൂല്യം വർധിപ്പിക്കുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

2 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

3 hours ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

4 hours ago

മഹിമാപൂർണമായ ഉജ്ജ്വല സദസ്സിൽ “”മക്കയിലെ സൂര്യോദയം”” പ്രകാശനം ചെയ്തു.

എം എ ഹസീബ് എന്ന കവിയുടെ, എഴുത്തുകാരന്റെ ആശയത്തിനുപരി അറിവിനാലും, നിരന്തരമായ പഠനങ്ങളാലും, ചിന്തകളാലും, അനന്തമായ ശ്രമങ്ങളാലും രൂപപ്പെട്ട ചരിത്ര…

5 hours ago

വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി പൊള്ളലേറ്റ ആൾ മരിച്ചു. ശ്രീകൃഷ്ണപുരം രാഗം കോര്‍ണറിലെ വെള്ളപ്പാംതൊടി ദിലീപ് (34)…

5 hours ago

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ; വിജയത്തിളക്കത്തിൽ ഐഡിയൽ കടകശ്ശേരി

എടപ്പാൾ : ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ തുടർച്ചയായിപതിനാലാം തവണയും100 ശതമാനം…

7 hours ago