Categories: KERALA

ഹെൽമെറ്റ് ഇല്ലാത്ത യാത്രയ്ക്കും ലൈസൻസ് മരവിപ്പിച്ചേക്കും; വാഹനപരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ വാഹന പരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ്. ചെറിയ നിയമലംഘനങ്ങൾക്ക് പോലും കനത്ത ശിക്ഷ നൽകാനാണ് തീരുമാനം. ഹെൽമെറ്റ് ഇല്ലാത്ത യാത്ര ഉൾപ്പടെ കുറ്റങ്ങൾ ആവർത്തിച്ചാൽ ഡ്രൈവിങ് ലൈസൻസ് മരവിപ്പിക്കുന്നതടക്കമുള്ള നടപടികൾ കൈക്കൊള്ളും. ഇതുസംബന്ധിച്ച നിർദേശം മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്‍റ് ജോയിന്‍റ് ആർടിഒയ്ക്ക് നൽകിയിട്ടുണ്ട്.

ഇരുചക്രവാഹനങ്ങളില്‍ മൂന്നുപേര്‍ സഞ്ചരിക്കുക, ഹെല്‍മെറ്റ് ധരിക്കാതിരിക്കുക, അമിതവേഗത്തില്‍ വാഹനം ഓടിക്കുക, ചുവപ്പ് സിഗ്നല്‍ തെറ്റിച്ചു ഡ്രൈവ് ചെയ്യുക, പരിശോധിക്കാനൊരുങ്ങുമ്ബോള്‍ വാഹനം നിർത്താതെപോവുക, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, മദ്യപിച്ചുള്ള ഡ്രൈവിങ് തുടങ്ങിയവയ്‌ക്ക് ആദ്യം പിഴ ഈടാക്കുകയും തെറ്റ് ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് മരവിപ്പിക്കുകയും ചെയ്യാനാണ് തീരുമാനം.

വരുംദിവസങ്ങളിൽ ഇതിന്റെ ഭാഗമായി പരിശോധനകളും നടപടികളും ശക്തമാക്കും. ഇപ്പോള്‍ ഈ നിയമലംഘനങ്ങള്‍ക്കെല്ലാം പിഴയീടാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പിഴയടയ്ക്കുന്നത് പ്രശ്നമല്ലെന്ന മനോഭാവം ചിലര്‍ക്കുണ്ടെന്നാണ് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറയുന്നത്. മോട്ടോർവാഹനവകുപ്പ് സ്ഥാപിച്ച ക്യാമറകൾ പരിശോധിച്ചും നടപടികൾ കർശനമാക്കും.

Recent Posts

ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടം

ചങ്ങരംകുളം സ്വദേശിയും ഡ്രൈവറും രക്ഷപെട്ടത് അത്ഭുതകരമായി ദേശീയപാതയിൽ വളാഞ്ചേരി പൈങ്കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടം.പൈങ്കണ്ണൂർ…

7 hours ago

വ്യാജ രേഖകൾ ;ബംഗ്ലാദേശ് പൗരന്മാര്‍ പൊന്നാനി പോലീസിന്റെ പിടിയില്‍

പൊന്നാനി: പശ്ചിമബംഗാള്‍ സ്വദേശികള്‍ എന്ന വ്യാജേന കേരളത്തിലെ പല ജില്ലകളിലും താമസിച്ചിരുന്ന മൂന്ന് ബംഗ്ലാദേശ് പൗരന്മാര്‍ പൊന്നാനി പോലീസിന്റെ പിടിയില്‍.…

7 hours ago

വട്ടംകുളം GJB സ്കൂൾ പഠനോത്സവം 2025

വട്ടംകുളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ നജീബ് അവർകൾ ഉത്ഘാടനം ചെയ്തു… വട്ടംകുളം GJB സ്കൂൾ പഠനോത്സവം 2025.. ധ്വനി…

10 hours ago

എടപ്പാള്‍ ഐലക്കാട് സ്വദേശിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

എടപ്പാള്‍:ഐലക്കാട് സ്വദേശിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.അയിലക്കാട് സ്വദേശി 71 വയസുള്ള പുളിക്കത്ര ബാലനെ യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌.വ്യാഴാഴ്ച…

10 hours ago

സൈബർ തട്ടിപ്പ്; മലപ്പുറം സ്വ​ദേശിക്ക് നഷ്ടമായത് 20 ലക്ഷം

കോഴിക്കോട്: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ നടന്ന സൈബർ തട്ടിപ്പിൽ മലപ്പുറം സ്വദേശിക്ക് നഷ്ടമായത് 20 ലക്ഷം രൂപ.…

13 hours ago

മഴ വരുന്നു; കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ്…

13 hours ago