ഹിന്ദു വികാരം വ്രണപ്പെടുത്തും തവനൂർ- തിരുനാവായ പാലത്തിനെതിരെ ഹൈകോടതിയെ സമീപിച്ച് ഇ.ശ്രീധരൻ

തവനൂർ: ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള നിർദ്ദിഷ്ട തവനൂർ-തിരുനാവായ പാലം ഹിന്ദുവികാരത്തെ വ്രണപ്പെടുത്തുമെന്നും പാലം നിർമാണം പുന:പരിശോധിക്കണമെന്നുമാവശ്യപ്പെട്ട് ബിജെപി നേതാവും മെട്രോമാനുമായ ഇ.ശ്രീധരൻ രംഗത്ത്. പാലത്തിന്റെ നിലവി​ലെ അലൈൻമെന്റിനെതിരെ ഇ. ശ്രീധരൻ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി ഫയൽ ചെയ്തു. ഭാരതപ്പുഴയു​ടെ ഇരുകരക്കാരുടെയും പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു ഈ പാലം. പാലത്തിന്റെ നിർമാണോദ്ഘാടനം സെപ്റ്റംബർ ഏഴിന് നടക്കാനിരിക്കെയായിരുന്നു പാലത്തിനെതിരെ ഇ.ശ്രീധരൻ ഹൈക്കോടതിയെ സമീപിച്ചത്. ശ്രീധരന്റെ നടപടി പ്രദേശവാസികൾക്കിടയിൽ വൻപ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

സർക്കാർ അലൈൻമെന്റിൽ പാലം പൂർത്തിയാകുന്നതോടെ ഭാരതപ്പുഴയുടെ തീരത്തുള്ള ക്ഷേത്രങ്ങളുടെ പവിത്രതയെ ബാധിക്കുമെന്നും അത് ഹിന്ദുവികാരത്തെ ​വ്രണപ്പെടുത്തുമെന്നുമാണ് ഇ. ശ്രീധരന്റെ വാദം. ഭാരതപ്പുഴയുടെ വടക്കേകരയിലെ തിരുനാവായ മഹാവിഷ്ണു ക്ഷേത്രത്തിലെയും തെ​ക്കേകരയിലുള്ള തവനൂരിലെ ​ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലെയും ചൈതന്യത്തെ വേർതിരിക്കും. ത്രി​മൂ​ർ​ത്തി സം​ഗ​മ​സ്ഥാ​ന​ത്ത് പാലം വരുന്നത് മതവിശുദ്ധിയെ ബാധിക്കും. അത് ഹിന്ദു വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്നാണ് ഇ. ശ്രീധന്റെ വാദം. ഇതിനൊപ്പം പാലത്തിന്റെ നിലവിലെ അലൈൻമെന്റ് കെ.കേളപ്പന്റെ സമാധിയിയെയും ബാധിക്കുമെന്നും അദ്ദേഹം പറയുന്നു. സർക്കാർ അലൈൻമെന്റിന് പകരം ഇ. ശ്രീധരൻ മറ്റൊരു അലൈൻമെന്റ് തയാറാക്കി മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനും അയച്ചിരുന്നു. എന്നാൽ അതിൽ പ്രതികരണങ്ങളില്ലാത്തതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നാണ് ഇ. ശ്രീധരൻ പറയുന്നത്. ഇ.ശ്രീധരന്റെ ഹരജിയിൽ സർക്കാർ റിപ്പോർട്ട് ലഭിക്കുന്നതിനനുസരിച്ച് ഓണാവധിക്ക് ശേഷമാകും ഹൈക്കോടതി തുടർനടപടി സ്വീകരിക്കുക. പാലത്തിനെതിരെ രംഗത്തുവന്ന ഇ.ശ്രീധരനെതിരെ തവനൂർ പഞ്ചായത്ത് ​വൈസ് പ്രസിഡന്റ്  പ്രതിഷേധിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യത്തിന് ശേഷം 2009 ജൂ​ലൈ 14നാ​ണ് പാ​ല​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്. 2021 ലാ​ണ് ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ച്ച​ത്. പാലം പൂർത്തിയാകുന്നതോടെ കോ​ഴി​ക്കോ​ട്-​കൊ​ച്ചി യാ​ത്ര​യു​ടെ ദൂ​രം ഗ​ണ്യ​മാ​യി കു​റ​യു​മെന്നാണ് വിലയിരുത്തപ്പെടുന്നത്. ത്രി​മൂ​ർ​ത്തി സം​ഗ​മ​സ്ഥാ​ന​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ തീ​ർ​ഥാ​ട​ന ടൂ​റി​സം രം​ഗ​ത്തും ഏറെ ഗുണകരമാകുമെന്ന വിലയിരുത്തലുമുണ്ട്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി പാലക്കാട് മത്സരിച്ചിരുന്നു ഇ. ശ്രീധരൻ.

admin@edappalnews.com

Recent Posts

ലഹരിമുക്ത സമൂഹം മാതൃകാ സമൂഹം’; ബോധവൽക്കരണം നടത്തി

കൂറ്റനാട്  : സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ തണ്ണീർ ക്കോട്റൈഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ സമ്മേളനത്തിന്റെ പ്രചരണാർത്ഥ  റൈഞ്ച്…

32 mins ago

കന്നുകാലികളെ മോഷ്ടിച്ച് കടത്തൽ സ്ഥിരം പരിപാടി; മലപ്പുറം സ്വദേശി പിടിയിൽ

ആലപ്പുഴ: കന്നുകാലികളെ മോഷ്ടിച്ച് വിൽപ്പന നടത്തുന്ന മോഷ്ടാവ് അറസ്റ്റിൽ. ആലപ്പുഴയിൽ നിന്നും നാല് കന്നുകാലികളെ മോഷ്ടിച്ച് കടത്തിയ മലപ്പുറം സ്വദേശി…

1 hour ago

ശബരിമല സർവീസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുത്,കെഎസ്ആര്‍ടിസിക്ക് ഹൈകോടതി മുന്നറിയിപ്പ്

എറണാകുളം : ശബരിമല സർവീസിൽ KSRTCക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി,ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ഉപയോഗിക്കരുത്.ഒരു തീർഥാടകനെ പോലും…

1 hour ago

ശബരിമല ഒരുങ്ങി; മണ്ഡലകാല തീര്‍ഥാടനം നാളെ മുതല്‍

ശബരിമല: മണ്ഡലകാല തീര്‍ഥാടനത്തിനായി ക്ഷേത്രനട നാളെ തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍…

1 hour ago

70 വയസ് കഴിഞ്ഞവർക്കായുള്ള ആയുഷ്മാൻ കാർഡ്; രജിസ്റ്റർ ചെയ്തത് അഞ്ച് ലക്ഷത്തോളം പേർ

ന്യൂഡൽഹി : 70 വയസ് കഴിഞ്ഞവർക്കായുള്ള ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിക്ക് രജിസ്റ്റർ ചെയ്തത് അഞ്ച് ലക്ഷത്തോളം പേർ. ആയുഷ്മാൻ…

2 hours ago

സി പി ഐ എം എടപ്പാൾ ഏരിയാ സമ്മേളനം’സ്വാഗത സംഘം ഓഫീസ് തുറന്നു

എടപ്പാൾ:സി പി ഐ എം എടപ്പാൾ ഏരിയാ സമ്മേളനത്തിൻ്റെ സ്വാഗത സംഘം ഓഫീസ് അംശകച്ചേരിയിൽ തുറന്നു. 25, 26, 27…

2 hours ago