ചങ്ങരംകുളം: മാലിന്യ നിര്‍മ്മാര്‍ജ്ജനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹരിത കര്‍മ്മ സേനക്ക് മെറ്റല്‍ ട്രോളികള്‍ നല്‍കി ആലംകോട് ഗ്രാമപഞ്ചായത്ത്.ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ പഞ്ചായത്തിൽ നടത്തുന്ന വാതില്‍പ്പടി പ്ലാസ്റ്റിക് ശേഖരണം ഊര്‍ജ്ജിതമാക്കുന്നതിനാണ് മെറ്റല്‍ ട്രോളികള്‍ എത്തിച്ചിരിക്കുന്നത്.ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യം ഘട്ടം 11 ട്രോളികളാണ് വാങ്ങി നല്‍കിയത്.ഹരിത കര്‍മ്മ സേനക്കുള്ള മെറ്റല്‍ ട്രോളികളുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ വി ഷഹീർ നിര്‍വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭിത ടീച്ചർ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി കെ പ്രകാശൻ സ്വാഗതം പറഞ്ഞു.മെമ്പർമാരായ അദ്രു , അബ്ദുൽ സലാം,വിനീത ,തസ്‌നീം , നിമ്‌ന,ചന്ദ്രമതി,ഐആര്‍ടിസി കോർഡിനേറ്റർ ,ഹരിത സേന അംഗങ്ങൾ എന്നിവർ പങ്കെടുത്ത പരിപാടിയിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർപേഴ്സൺ ഷഹന നാസർ നന്ദി പറഞ്ഞു
എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…
ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…
മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ്…
തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…