Categories: EDAPPAL

സർക്കാർ നിർദ്ദേശം പാലിക്കാതെ അധികാരികൾ.

&NewLine;<p>എടപ്പാൾ &colon; ഒരുമരം മുറിച്ചാൽ പത്തുമരം നടണം&period;&period; സർക്കാർ അടുത്തിടെ ഇറക്കിയ ഉത്തരവിലെ വാചകമാണിത്&period; ഈ നിർദേശം പാലിക്കാത്തതിനെതിരേ നടപടിയെടുക്കാനുദ്ദേശിക്കുന്ന അധികാരികൾ ആദ്യമെത്തേണ്ടിടമാണ് എടപ്പാൾ&period; നിരനിരയായി കരുത്തുറ്റ ഇരുമ്പകമരങ്ങളുടെ തണൽവിരിച്ച എടപ്പാളിൽനിന്ന് പട്ടാമ്പിയിലേക്കുള്ള പാതയിപ്പോൾ കടുത്ത വെയിലിന്റെ കാഠിന്യത്തിലുരുകുകയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ടൗണിന്റെ വളർച്ചക്കൊപ്പമുയർന്ന വ്യാപാരസൗധങ്ങൾക്ക് കാഴ്ചയൊരുക്കാനായി മുൻപിൽനിന്ന മരങ്ങളെല്ലാം ഉണക്കിമുറിച്ചതിന്റെ ശേഷിപ്പാണ് ഈ വെയിൽ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഓരോ വ്യാപാരസമുച്ചയങ്ങളുടെയും വളർച്ചക്കൊപ്പം മുന്നിലുള്ള മരത്തിനും ഉണക്കം ബാധിച്ചുതുടങ്ങും&period; ഉണക്കം വ്യാപിക്കുന്നതോടെ കെട്ടിടത്തിന് ഭീഷണിയാണെന്ന് കാണിച്ച് പരാതിയുയരും&period; അതോടെ വനംവകുപ്പടക്കമുള്ള അധികാരികളെത്തി മരത്തിന് വധശിക്ഷ വിധിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഏതാനും വർഷങ്ങളായി ഈ റോഡിൽ നടക്കുന്ന നാടകത്തിന്റെ തിരക്കഥയാണിത്&period; വിവിധ രാസപദാർത്ഥങ്ങളൊഴിച്ചും കമ്പിയടിച്ചു കയറ്റിയും മരത്തിന്റെ കടക്കൽ മാലിന്യമിട്ട് കത്തിച്ചുമൊക്കെയാണ് ഈ അവസ്ഥയിലേക്ക് മരങ്ങളെയെത്തിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>15-ഓളം മരങ്ങളാണ് ഈ റോഡിൽനിന്ന് ചുരുങ്ങിയ കാലംകൊണ്ട് അപ്രത്യക്ഷമായത്&period; കേടായതോ നശിക്കാറായതോ ഒന്നുമല്ല&period; നൂറ്റാണ്ടുകൾ ആയുസ്സുള്ള മരമാണ് ഇരുമ്പകം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഒരു കേടുമില്ലാതെ തലയുയർത്തി നിന്നവ&period; ഇപ്പോൾ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം നിൽക്കുന്ന അധികം പ്രായമില്ലാത്ത ഒരുമരത്തിനാണ് ഉണക്കം ബാധിച്ചിട്ടുള്ളത്&period; അടുത്തുതന്നെ അതിനും വധശിക്ഷ ലഭിക്കും&period; നടപടിയെടുക്കാൻ ബാധ്യതപ്പെട്ടവരുടെയെല്ലാം സമ്മതത്തോടെ അടുത്തദിനം അതും ഒരുപിടി ചാരമായി മാറും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഇന്ത്യൻ ഭരണഘടനാ ശില്പി ഡോ:ബി ആർ അംബേദ്കറെ അനുസ്മരിച്ചു

പൊന്നാനി : ഡോ : ബി ആർ അംബേദ്കറുടെ 135 -ാം ജന്മദിനത്തോട് അനുബന്ധിച്ച്‌ മസ്ജിദ് മുസമ്മിൽ ഇജാബയിൽ അംബേദ്കർ…

13 hours ago

യാത്രക്കാര്‍ക്ക് ആസ്വാദനമേകി പാതയോരത്ത് വാകമരം പൂത്തുലഞ്ഞു

ചങ്ങരംകുളം:കനത്ത ചൂടില്‍ യാത്രക്കാര്‍ക്ക് ആസ്വാദനമേകി പാതയോരത്തെ വാകമരം പൂത്തുലഞ്ഞു.കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളത്താണ് ചുവപ്പ് വര്‍ണ്ണങ്ങളാല്‍ അലങ്കരിച്ച വാകമരം…

13 hours ago

നിയന്ത്രണംവിട്ട വൈദ്യുതിപോസ്റ്റിലിടിച്ചു; തൃശ്ശൂരിൽ രണ്ടുയുവാക്കൾക്ക് ദാരുണാന്ത്യം

തൃശൂർ : സംസ്ഥാന പാതയിൽ വാടാനാപ്പള്ളി കാരമുക്കിൽ മാങ്ങാട്ടുകര റോഡിന് സമീപം നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ…

13 hours ago

പുതു പൊന്നാനിയിൽ ബസ് യാത്രക്കാരനെ മർദിച്ച കേസിൽ നാല് പ്രതികൾ അറസ്റ്റിൽ

പൊന്നാനി:തെരഞ്ഞെടുപ്പ് ദിനത്തില്‍ പുതുപൊന്നാനിയില്‍ ബസ് യാത്രക്കാരനെ മർദിച്ച കേസിൽ നാല് പ്രതികൾ അറസ്റ്റിൽ.പുതു പൊന്നാനി സ്വദേശികളും സഹോദരങ്ങളുമായ കെപിഎല്‍ പാലക്ക…

14 hours ago

ബൂസ്റ്റർ സഹവാസ ക്യാമ്പ് സമാപിച്ചു

തവനൂർ: കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂളിലെ അറബിക് വിഭാഗം മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ച നാലാമത് ബൂസ്റ്റർ സഹവാസ ക്യാമ്പ് സമാപിച്ചു.…

20 hours ago

പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; ശേഷം യുവാവ് ജീവനൊടുക്കി

കോഴിക്കോട്:ചെലവൂരിൽ പതിനാറു വയസ്സുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്‌തു. മൂഴിക്കൽ സ്വദേശിനിയായ നസ്രീനയാണ് കൊല്ലപ്പെട്ടത്.പെൺകുട്ടിയുടെ…

20 hours ago