കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 55 രൂപയുടെ കുറവാണ് ഉണ്ടായത്. ഗ്രാമിന് 8930 രൂപയായാണ് വില കുറഞ്ഞത്. പവന്റെ വില 440 രൂപ കുറഞ്ഞ് 71,440 രൂപയായി ഇടിഞ്ഞു.
ആഗോളവിപണിയിലും സ്വർണവില ഇടിയുകയാണ്. യു.എസ്-ചൈന വ്യാപര യുദ്ധം അയയുന്നതാണ് സ്വർണവില കുറയാനുള്ള പ്രധാനകാരണം. വ്യാഴാഴ്ച സ്വർണവിലയിൽ രണ്ട് ശതമാനം ഇടിവാണ് അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായത്. ഒരു മാസത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
സ്പോട്ട് ഗോൾഡിന്റെ വില 3,277.17 ഡോളറായാണ് കുറഞ്ഞത്. മെയ് 29ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. തുടർച്ചയായി രണ്ടാമത്തെ ആഴ്ചയാണ് സ്വർണവിലയിൽ ഇടിവുണ്ടാവുന്നത്. 2.8 ശതമാനം ഇടിവാണ് വിലയിൽ ഉണ്ടായത്.
യു.എസ് ഗോൾഡ് ഫ്യൂച്ചർനിരക്കും ഇടിഞ്ഞു. യു.എസും ചൈനയും തമ്മിൽ അടുത്തയാഴ്ചയോടെ പുതിയ വ്യാപാര കരാർ നിലവിൽ വരുമെന്നാണ് സൂചന. ഇതിനൊപ്പം ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളുമായും യു.എസ് വ്യാപാര കരാറിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതും സ്വർണവിലയെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്.
ഓഗസ്റ്റ് 1 മുതൽ യുപിഐ ഉപയോഗിക്കുന്നവർക്ക് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. അക്കൗണ്ട് ബാലൻസ് പരിശോധന, ഇടപാട് നില പരിശോധിക്കൽ,…
ചാലിശേരി അങ്ങാടി കൊള്ളന്നൂർ പരേതനായ കൊച്ചുകുഞ്ഞൻ മകൻ മെയിൻ റോഡ് അമ്പലത്തിന് സമീപം താമസിക്കുന്ന സൈമൺ(59)നിര്യാതനായി.ചാലിശേരി മെയിൻറോഡിൽ കൊള്ളന്നൂർ ട്രേഡ്രേഴ്സ്…
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഇന്ന് ഒമ്ബത് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്,…
കടലുണ്ടിയിൽ വിദ്യാർത്ഥിനി ട്രെയിൻ അപകടത്തിൽ മരണപ്പെട്ടു. തീവണ്ടിയിറങ്ങി റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു തീവണ്ടിയിടിച്ച് ബി-ടെക് വിദ്യാർഥിനിയായ വള്ളിക്കുന്ന് നോർത്ത്…
എടപ്പാൾ :ഗ്രാമ പഞ്ചായത്ത് പരിധിയിയിലെ സ്കൂളുകളെ പുകയില വിമുക്തമാക്കാനുള്ള പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ജി എം യു പി…
തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് പാലോട് രവി രാജിവെച്ചു. വിവാദ ഫോൺ സംഭാഷണത്തിലാണ് രാജി. രവിയുടെ രാജി കോണ്‍ഗ്രസ് നേതൃത്വം…