Categories: MALAPPURAM

സ്വപ്നങ്ങൾട്രാക്കിലാവട്ടെ…‘ബഡ്സ് ഒളിമ്പിയ‘ സംസ്ഥാനതല കായികമേളക്ക്​ വ്യാഴാഴ്ച തുടക്കം.

ബഡ്സ് ബി.ആർ.സി വിദ്യാർഥികൾക്കായി ആദ്യമായാണ്സംസ്ഥാനതലകായിമത്സരംസംഘടിപ്പിക്കുന്നത്​.ആധുനികസംവിധനങ്ങൾഉപയോഗപ്പെടുത്തികാലിക്കറ്റ്യൂനിവേഴ്സിറ്റിട്രാക്കിലാണ്മത്സരങ്ങൾ.മലപ്പുറം:കുടുംബശ്രീയുടെനേതൃത്വത്തിൽ ബഡ്സ് ബി.ആർ.സിവിദ്യാർഥികൾക്കായിസംഘടിപ്പിക്കുന്ന‘ബഡ്‌സ്ഒളിമ്പിയ’ കായികമേളയ്ക്ക് വ്യാഴാഴ്ച കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്​റ്റേഡിയത്തിൽതുടക്കമാകും.സംസ്ഥാനതലത്തിൽ ആദ്യമായാണ്​ ബഡവിദ്യാർഥികൾക്ക്​ കായികമേള സംഘടിപ്പിക്കുന്നത്​. കാലിക്കറ്റ്യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. പി.രവീന്ദ്രൻ വ്യാഴാഴ്​ച ഉച്ചക്ക്​ രണ്ടിന്​ കായിക മേള ഫ്ലാഗ് ഓഫ് ചെയ്യും. രണ്ട്​ ദിവസങ്ങളിലായി നടത്തുന്ന പരിപാടിയിൽ 14 ജില്ലകളിൽ നിന്നുമുള്ള 378 ബഡ്‌സ് സ്ഥാപനങ്ങളിലെ അറുന്നൂറോളം വിദ്യാർഥികൾ പ​ങ്കെടുക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ, ലോവർ എബിലിറ്റി, ഹയർ എബിലിറ്റി എന്നീ വിഭാഗങ്ങളിലായി മുപ്പത്തഞ്ചോളം കായികയിനങ്ങളാണ് മേളയിൽ അരങ്ങേറുന്നത്. ഓരോ ജില്ലകളിലും സംഘടിപ്പിച്ച ജില്ലാതല ബഡ്‌സ്, ബി.ആർ.സി കായികമേളകളിൽ വിജയികളായ വിദ്യാർഥികളാണ് ബഡ്സ് ഒളിമ്പിയയിൽ മാറ്റുരക്കുന്നത്. കാലിക്കറ്റ് യൂനിവേഴ്സിറ്റി, ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെന്‍റിന്‍റെ സഹായത്തോടെ ആധുനിക സാങ്കേതിക വിദ്യകൾ കൂടി ഉപയോഗപ്പെടുത്തിയാണ്​ കായിക മേള സംഘടിപ്പിക്കുന്നത്​. മേളയിൽ പങ്കെടുക്കുന്ന ഓരോ കുട്ടികൾക്കും പ്രോത്സാഹനം സമ്മാനങ്ങളും സർട്ടിഫിക്കറ്റ് നൽകും. കായികമേളയിൽ നൂതന സാങ്കേതിക വിദ്യകൾ. ഇലക്ട്രോണിക് ഡിസ്​റ്റന്‍റ്​സ്​ മെഷർ മെന്‍റ്​ സിസ്റ്റം, ഫോട്ടോ ഫിനിഷിങ്​ കാമറ തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ്​ മത്സരങ്ങളുടെ വിധി നിർണയം. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന വിദ്യാർഥികളുടെ കായികരംഗത്തുള്ള കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ഒരുക്കുക, ഇത്തരം വിദ്യാർത്ഥികളുടെ ആരോഗ്യ പരിപാലനത്തിൽ സ്പോർട്സിന്‍റെ സാധ്യകൾ ഉപയോഗപ്പെടുത്തുക തുടങ്ങിയവയാണ് ബഡ്‌സ് ഒളിമ്പിയയുടെ പ്രധാന ലക്ഷ്യം.

വെള്ളിയാഴ്ച മേളയുടെ സമാപന സമ്മേളനം മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. പി. അബ്​ദുൽ ഹമീദ് എം.എൽ.എ അധ്യക്ഷത വഹിക്കും. എം.എൽ.എമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ടി.വി ഇബ്രാഹിം, കെ.പി.എ മജീദ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ എം.കെ റഫീഖ, കുടുംബശ്രീ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ, മലപ്പുറം ജില്ല കലക്ടർ വി.ആർ വിനോദ് കുമാർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ തുടങ്ങിയവർ മുഖ്യാതിഥികളാവും. വാർത്തസമ്മേളനത്തിൽ മലപ്പുറം കുടുംബശ്രീ ജില്ല മിഷൻ കോർഡിനേറ്റർ ബി. സുരേഷ് കുമാർ, ജില്ല പ്രോഗ്രാം മാനേജർ കെ.എസ്​ ഹസ്​കർ, അസി. പ്രോഗ്രാം മാനേജർ ഡാനിയൽ ലിബ്​നി, റൂബി രാജ്​, ജിതിൻ രാജ്​ എന്നിവർ പ​ങ്കെടുത്തു.

Recent Posts

കാറിനുള്ളില്‍ കുടുങ്ങി 6വയസുകാരി, ഗുരുവായൂരില്‍ കുട്ടിയെ കാറിലിരുത്തി ദമ്ബതികളുടെ ക്ഷേത്ര ദര്‍ശനം.

തൃശ്ശൂർ : ഗുരുവായൂരില്‍ ആറുവയസ്സുകാരി കാറില്‍ കുടുങ്ങി. കർണാടക സ്വദേശികളായ ദമ്ബതികളാണ് 6 വയസ്സുള്ള പെണ്‍കുട്ടിയെ കാറില്‍ ലോക് ചെയ്ത്…

22 minutes ago

എൻ.എസ്.എസ് വളന്റിയർമാരെ അനുമോദിച്ചു

ചങ്ങരംകുളം: എന്ന അസ്സബാഹ് കോളേജ് എൻ.എസ്.എസ് യൂണിറ്റിലെ 240 വളന്റിയർമാരെ ചങ്ങരംകുളം കാരുണ്യം പാലിയേറ്റിവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.…

39 minutes ago

തൃശൂരിൽ നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറിയിടിച്ച് ക്ലീനർ മരിച്ചു, ഡ്രൈവർ ഓടി രക്ഷപ്പെട്ടു; പനയംപാടത്ത് വീണ്ടും അപകടം, ലോറി ഡ്രൈവർ മരിച്ചു

തൃശ്ശൂർ കല്ലിടുക്ക് ദേശീയ പാതയില്‍ നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറിയിടിച്ച് ക്ലീനർ മരിച്ചു. നിർത്തിയിട്ടിരുന്ന ലോറിയുടെ ക്ലീനർ തമിഴ്നാട്ടുകാരനായ അറുമുഖ…

2 hours ago

രണ്ടു പതിറ്റാണ്ടിനുശേഷം ആലങ്കോട് കുട്ടൻനായരില്ലാതെ പാന

ആലങ്കോട് കുട്ടൻനായർ പാനപ്പന്തലിൽ തിരി ഉഴിച്ചിൽ അവതരിപ്പിക്കുന്നു ഭക്തിസാന്ദ്രമായും സൗന്ദര്യാത്മകമായും അവതരിപ്പിക്കുകയും ചെയ്താണ് കുട്ടൻനായർ ഈ രംഗത്ത് ശ്രദ്ധേയനായത്. കുട്ടൻനായരുടെ…

4 hours ago

വളയംകുളത്ത് ’സദ്ഗമയ’ സൗഹൃദ സംഗമം സംഘടിപ്പിച്ചു.

ചങ്ങരംകുളം :കെഎന്‍എം മര്‍ക്കസുദഅ്‌വ ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വളയംകുളത്ത് ‘സദ്ഗമയ’ സൗഹൃദ സംഗമം സംഘടിപ്പിച്ചു. സാഹിത്യക്കാരന്‍ പി സുരേന്ദ്രന്‍…

4 hours ago

ഇലോൺ മസ്കിൻ്റെ സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക്; ജിയോയെ പൂട്ടാൻ എയർടെലിൻ്റെ പൂഴിക്കടകൻ

ഇലോൺ മസ്കിൻ്റെ സ്പേസ്എക്സ് കമ്പനിയ്ക്ക് കീഴിലുള്ള സ്റ്റാർലിങ്ക് ഇൻ്റർനെറ്റ് ഇന്ത്യയിലേക്ക്. ഇക്കാര്യത്തിൽ രാജ്യത്തെ പ്രമുഖ ടെലികോം ഓപ്പറേറ്റർമാരായ എയർടെലും സ്പേസ്എക്സും…

4 hours ago