Categories: Thiruvananthapuram

സ്ത്രീ സുരക്ഷാ പദ്ധതി:അപേക്ഷകൾ ഡിസംബർ 22 മുതൽ

&NewLine;<p>തിരുവനന്തപുരം&colon; സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച &&num;8216&semi;സ്ത്രീ സുരക്ഷാ പദ്ധതി&&num;8217&semi;യുടെ അപേക്ഷകൾ ഡിസംബർ 22 മുതൽ സ്വീകരിച്ചു തുടങ്ങുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു&period; നിലവിൽ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കൾ അല്ലാത്ത അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് ഈ പദ്ധതി&period; ksmart&period;lsgkerala&period;gov&period;in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കേരളത്തിൽ സ്ഥിരതാമസക്കാരായ&comma; 35 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക&period; അന്ത്യോദയ അന്നയോജന &lpar;മഞ്ഞ കാർഡ്&rpar;&comma; മുൻഗണനാ വിഭാഗം &lpar;പിങ്ക് കാർഡ്&rpar; എന്നീ റേഷൻ കാർഡുകൾ ഉള്ളവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്&period; വിധവാ പെൻഷൻ&comma; അവിവാഹിത പെൻഷൻ&comma; വികലാംഗ പെൻഷൻ എന്നിവയ്ക്ക് പുറമെ വിവിധ സർവീസ് പെൻഷനുകൾ&comma; കുടുംബ പെൻഷൻ&comma; ഇ&period;പി&period;എഫ് പെൻഷൻ എന്നിവ കൈപ്പറ്റുന്നവർക്കും ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കില്ല&period; കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസിലോ&comma; സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ&comma; സർവ്വകലാശാലകളിലോ സ്ഥിരമായോ കരാർ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവരെ പദ്ധതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അപേക്ഷ സമർപ്പിക്കുന്നവർ പ്രായം തെളിയിക്കുന്നതിനായി ജനന സർട്ടിഫിക്കറ്റ്&comma; സ്കൂൾ സർട്ടിഫിക്കറ്റ്&comma; ഡ്രൈവിംഗ് ലൈസൻസ്&comma; പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കണം&period; ഇവ ലഭ്യമല്ലാത്തവർക്ക് മെഡിക്കൽ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ഉപയോഗിക്കാവുന്നതാണ്&period; ബാങ്ക് അക്കൗണ്ട് വിവരങ്ങൾ&comma; ഐ&period;എഫ്&period;എസ്&period;സി കോഡ്&comma; ആധാർ വിവരങ്ങൾ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും ഉൾപ്പെടുത്തണം&period; ആനുകൂല്യം ലഭിക്കുന്നവർ എല്ലാ വർഷവും ആധാർ അധിഷ്ഠിതമായി വാർഷിക മസ്റ്ററിംഗ് നടത്തണം&period; ഗുണഭോക്താവ് മരണപ്പെട്ടാൽ ആനുകൂല്യം അവകാശികൾക്ക് കൈമാറാൻ വ്യവസ്ഥയില്ല&period; ഗുണഭോക്താവ് ഒരു മാസമോ അതിൽ അധികമോ ജയിൽ ശിക്ഷ അനുഭവിക്കുകയോ റിമാൻഡ് ചെയ്യപ്പെടുകയോ ചെയ്താൽ ആ കാലയളവിലെ ധനസഹായം ലഭിക്കില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തെറ്റായ വിവരങ്ങൾ നൽകി ആനുകൂല്യം കൈപ്പറ്റുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 18 ശതമാനം പലിശ സഹിതം തുക തിരിച്ചുപിടിക്കുമെന്നും പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വകുപ്പുകളിൽ വിജ്ഞാപനം: അനിൽകുമാറിന് റവന്യൂ, എക്‌സൈസും സഹകരണവും ലിജുവിന്, സണ്ണി ജോസഫിന് വൈദ്യുതി

തിരുവനന്തപുരം | വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി.…

6 hours ago

ഫോണ്‍പേയും ഗൂഗിള്‍ പേയും വഴി ഇനി പിഎഫ് പണവും എടുക്കാം; പണം കൈയ്യിലെത്താൻ ചെയ്യേണ്ടത് ഇത്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPFO) വരിക്കാർക്ക് തങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി പിഎഫ് പണം പിൻവലിക്കുന്നത് ഇനി കൂടുതല്‍ എളുപ്പമാകും.ഗൂഗിള്‍ പേ,…

6 hours ago

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ജിഎച്ച്എസ്എസിൽ എസ്‌എസ്‌എൽസി വിജയികളെ അനുമോദിച്ചു

ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.…

6 hours ago

മില്‍മ പാലിന് നാലു രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.മുഖ്യമന്ത്രി വി.ഡി…

11 hours ago

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; വരുമാന പരിധിയില്ല

ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിരാ ഗ്യാരന്റി' പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ…

11 hours ago

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.…

11 hours ago