Categories: EDUCATION

സ്കൂൾ കോമ്പൗണ്ടുകളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന കെട്ടിട ഭാഗങ്ങൾ സ്കൂൾ തുറക്കും മുൻപ് പൊളിച്ചു നീക്കാൻ തീരുമാനം

&NewLine;<p class&equals;"wp-block-paragraph">സംസ്ഥാനത്തെ സ്കൂൾ കോമ്പൗണ്ടുകളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന എല്ലാ കെട്ടിട ഭാഗങ്ങളും സ്കൂൾ തുറക്കും മുൻപ് പൊളിച്ചുനീക്കും&period; പുതിയ കെട്ടിടങ്ങൾ നിർമ്മിച്ച സ്കൂളുകളിൽ പോലും&comma; വർഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങൾ സാങ്കേതിക തടസങ്ങൾ മൂലം പൊളിക്കാനാവാതെ അപകടാവസ്ഥയിൽ നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം&period; പഴയ കെട്ടിടങ്ങൾ അടുത്തുണ്ടെന്ന കാരണത്താൽ&comma; പുതിയ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് കിട്ടാത്ത സാഹചര്യവും നിലവിലുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ദുരന്തനിവാരണ നിയമപ്രകാരം ഇതിന് ആവശ്യമായ നിർദേശം ജില്ലാ കളക്ടർമാർ നൽകുകയും&comma; തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ കെട്ടിടങ്ങൾ പൊളിച്ചുനീക്കുകയും ചെയ്യും&period; തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷിന്റെയും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെയും നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സ്വകാര്യ വ്യക്തികളുടെ സ്ഥലത്തുനിന്ന് ഉൾപ്പെടെ സ്കൂൾ കെട്ടിടങ്ങളുടെ മുകളിലേക്ക് വളർന്നുനിൽക്കുന്ന വൃക്ഷശാഖകൾ മുറിച്ചുമാറ്റുന്നുവെന്ന് ഉറപ്പാക്കണമെന്നും മന്ത്രിമാർ നിർദേശിച്ചു&period; സ്കൂൾ പരിസരത്ത് അപകടകരമായി നിൽക്കുന്ന മരങ്ങളും മുറിച്ചുമാറ്റും&period; പൂർണമായും സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പാക്കുന്നുവെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കാനും മന്ത്രിമാർ നിർദേശിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സുരക്ഷാ ഭീഷണി ഇല്ലാത്തതും അപകട സാധ്യതയില്ലാത്തതുമായ സ്കൂളുകൾക്ക് പ്രൊവിഷണൽ ഫിറ്റ്നസ് നൽകി അധ്യയനത്തിന് അവസരമൊരുക്കാനും യോഗത്തിൽ തീരുമാനിച്ചു&period; വിദ്യാർഥികളുടെ ജീവന് ഭീഷണിയുള്ള ഘടകങ്ങൾ ഒഴികെയുള്ള സാങ്കേതിക കാരണങ്ങളാൽ ഫിറ്റ്നസ് ലഭിക്കാത്ത സ്കൂൾ കെട്ടിടങ്ങൾക്കാണ് നിബന്ധനകൾക്ക് വിധേയമായി ഈ അധ്യയന വർഷത്തേക്ക് ഈ അനുവാദം നൽകുക&period; ചുമരുകളുടെ പ്ലാസ്റ്ററിംഗ്&comma; ഫ്ലോറിംഗിലെ ചെറിയ പ്രശ്നങ്ങൾ&comma; ക്ലാസ് മുറിയുടെ വലുപ്പത്തിലെ അപാകതകൾ&comma; ഫാൾസ് സീലിംഗ് ഇല്ലാത്തത് തുടങ്ങിയ സാങ്കേതിക കാരണങ്ങളാൽ ഫിറ്റ്നസ് ലഭിക്കാത്ത സ്കൂളുകൾക്കാണ് ഈ തീരുമാനം സഹായകരമാവുക&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഒരു വർഷത്തിനകം ഫിറ്റ്നസ് പ്രശ്നങ്ങൾ പരിഹരിച്ച് കെട്ടിട നിർമ്മാണം ക്രമവത്കരിക്കാമെന്ന ഉറപ്പിന്മേൽ&comma; കഴിഞ്ഞ അധ്യയന വർഷം 140 സ്കൂളുകൾക്കായിരുന്നു ഫിറ്റ്നസ് നൽകിയത്&period; ഇതിൽ 44 സ്കൂളുകൾ നിർമ്മാണം ക്രമവത്കരിക്കുകയും&comma; 22 സ്കൂളുകൾ അപേക്ഷ നൽകി ക്രമവത്കരണത്തിന്റെ നടപടിക്രമങ്ങളിലുമാണ്&period; ഈ സ്കൂളുകൾക്ക് ഫിറ്റ്നസ് അനുവദിക്കാവുന്നതാണ്&period; കഴിഞ്ഞ വർഷം നിബന്ധനകൾക്ക് വിധേയമായി ഫിറ്റ്നസ് ലഭിക്കുകയും&comma; ക്രമവത്കരണത്തിന് അപേക്ഷിക്കുക പോലും ചെയ്യാത്ത 74 സ്കൂളുകൾക്ക് ഫിറ്റ്നസ് നൽകുന്ന കാര്യം പരിഗണിക്കേണ്ടെന്ന് യോഗം തീരുമാനിച്ചു&period; ഈ സ്കൂളുകൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി നിർദേശം നൽകി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">യോഗത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ&period; അദീലാ അബ്ദുള്ള&comma; പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്&comma; തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ&period; ചിത്ര എസ്&comma; റൂറൽ ഡയറക്ടർ ദിനേശൻ ചെറുവാട്ട്&comma; കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ&comma; എൽഎസ്ജിഡി ചീഫ് എഞ്ചിനീയർ സന്ദീപ് കെ ജി&comma; ചീഫ് ടൌൺ പ്ലാനർ ഷിജി ചന്ദ്രൻ എന്നിവർ പങ്കെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

​പെരുമ്പറമ്പ് മൂടാലിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു

​കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ എസ്.എം.എഫ് (SMF), എസ്.കെ.എസ്.എസ്.എഫ് (SKSSF) യൂണിറ്റ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പെരുമ്പറമ്പ് മൂടാൽ മഹല്ലിൽ സമസ്ത സ്ഥാപക…

14 hours ago

എടപ്പാൾ പോലീസ് സ്റ്റേഷന്റെ സ്ഥലമെടുപ്പനായി തിരൂർ ഡി.വൈ.എസ്.പിയും സംഘവും സ്ഥല സന്ദർശനം നടത്തി

എടപ്പാൾ: എടപ്പാൾ പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും വിവിധ വിഷയങ്ങൾ വിലയിരുത്തുന്നതിനുമായി തിരൂർ ഡി.വൈ.എസ്.പി എ. എം സിദ്ധീഖിന്റെ നേതൃത്വത്തിൽ…

17 hours ago

ഐഡിയൽ സ്കൂളുകളിൽ ഒളിമ്പിക് ദിനാഘോഷം

എടപ്പാൾ: കടകശ്ശേരി ഐഡിയൽ സ്കൂളിൽ ലോക ഒളിംപിക് ദിനാഘോഷം ശ്രദ്ധേയമായി. സ്കൗട്ട് & ഗൈഡ്സ് കുട്ടികളും സ്കേറ്റിംഗ് വിദ്യാർത്ഥികളും നീന്തൽ…

17 hours ago

വട്ടംകുളം ഗ്രാമപഞ്ചായത്തിൽ ചൈൽഡ് ലൈൻ പ്രൊട്ടക്ഷൻ കമ്മിറ്റി രൂപീകരിച്ചു

എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തിൽ ചൈൽഡ് ലൈൻ പ്രൊട്ടക്ഷൻ കമ്മറ്റി രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജിമോൾ പാലത്തിങ്ങൽ വൈസ് പ്രസിഡണ്ട് നജീബ്…

17 hours ago

മണ്ഡലത്തിലെ മുടങ്ങിയ പദ്ധതികൾ പുനരാരംഭിക്കാൻ തീരുമാനം; എം.എൽ.എ വി.എസ് ജോയിയുടെ നേതൃത്വത്തിൽ അവലോക യോഗം വിളിച്ചു ചേർത്തു

എടപ്പാൾ : തവനൂർ മണ്ഡലത്തിലെ വിവിധ വകുപ്പുകളിലെ പദ്ധതി പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും സാധ്യതയുളള പുതിയ പദ്ധതികളെ പറ്റി ചർച്ച…

17 hours ago

ലഹരിക്കെതിരെ താളവിസ്മയമൊരുക്കി സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം; വട്ടംകുളം ഐ.എച്ച്.ആർ.ഡി കോളേജിൽ ‘ബീറ്റ് ദി ഡ്രഗ്’ പരിപാടി ശ്രദ്ധേയമായി

എടപ്പാൾ: യുവതലമുറയെ കാർന്നുതിന്നുന്ന ലഹരി വിപത്തിനെതിരെ പരമ്പരാഗത വാദ്യകലകളെ പ്രതിരോധത്തിന്റെ ആയുധമാക്കി സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം. വട്ടംകുളം കോളേജ്…

17 hours ago