Categories: CHANGARAMKULAM

സേനയിൽ കയറാൻ താൽപര്യമുള്ള യുവതീ യുവാക്കൾക്ക് വഴിയൊരുക്കാൻ ചങ്ങരംകുളംപോലീസ്.

ചങ്ങരംകുളം:സേനയിൽ കയറാൻ താൽപര്യമുള്ളവർക്ക് മാർഗ്ഗനിർദേശങ്ങൾ നൽകാൻ ചങ്ങരംകുളം പോലീസ് ഒരുങ്ങുന്നു.ആലംകോട് ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് സ്റ്റേഷൻ പരിധിയിലെ അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരെ വിവിധ സേനാ വിഭാഗങ്ങളിലേക്ക് കയറിപ്പറ്റുന്നതിനുള്ള ആദ്യ പടിയെന്ന നിലയിൽ താൽപര്യമുള്ളവർക്ക് വേണ്ട മാർഗ്ഗനിർദേശങ്ങളും ആവശ്യമായ സഹായങ്ങളും ഒരുക്കുക എന്നതാണ് ലക്ഷ്യമെന്ന് ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ പറഞ്ഞു.പോലീസ് സ്റ്റേഷനിൽ തന്നെ ഇവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കും.ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലയിലെ പൊന്നാനി താനൂർ തിരൂർ മേഖലയിൽ പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ ഇത്തരം പ്രവർത്തനങ്ങൾ ലക്ഷ്യം കണ്ട സാഹചര്യത്തിലാണ് ചങ്ങരംകുളം പോലീസ് ഇങ്ങനെ ഒരു പദ്ധതിക്ക് രൂപം നൽകാൻ ഒരുങ്ങുന്നത്.അവസരങ്ങളും താൽപര്യവും ഉണ്ടായിട്ടും ജോലിക്ക് കയറാൻ കഴിയാതെ നൂറ് കണക്കിന് യുവാക്കൾ പ്രദേശത്തുണ്ടെന്നും ഇവരെ കൈപിടിച്ച് അവരുടെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കാനുള്ള ഒരു ശ്രമം നടത്തുകയാണ് ലക്ഷ്യമെന്നും സിഐ ബഷീർ ചിറക്കൽ
പറഞ്ഞു.കേരള പോലീസ്,മിൽട്രി സർവീസ്,മറ്റു സംസ്ഥാന കേന്ദ്ര സേനാ സർവീസിൽ കയറുന്നതിനുള്ള പ്രാഥമിക ക്ലാസുകളാണ് മേഖലയിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചവരെ ഉൾപ്പെടുത്തി പഠിതാക്കൾക്ക് നൽകാൻ ഉദ്ധേശിക്കുന്നത്.
താൽപര്യമുള്ള 17 നും 25 നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾ പോലീസ് സ്റ്റേഷനിൽ വന്ന് പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണെന്നും കൂടുതൽ വിവരങ്ങൾ,രജിസ്റ്റർ ചെയ്യുന്നവരെ പിന്നീട് അറിയിക്കുമെന്നും സിഐ പറഞ്ഞു.

Recent Posts

വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ എക്കണോമിക്സ് ഡിപ്പാർട്ട്മെൻറ് ഉദ്ഘാടനം ചെയ്തു

ചങ്ങരംകുളം:വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പുതുതായി ആരംഭിക്കുന്ന എക്കണോമിക്സ് ഡിപ്പാർട്ട്മെന്റിന്റെ ഔപചാരികമായ ഉദ്ഘാടനം പൊന്നാനി എംഇഎസ് കോളേജ്…

10 hours ago

സ്കൂൾ സമയമാറ്റത്തിൽ മാറ്റമില്ല; സമസ്ത നേതാക്കളുമായുള്ള മന്ത്രിതല ചർച്ച അവസാനിച്ചു; സർക്കാർ തീരുമാനം അംഗീകരിച്ച് സമസ്ത..!

സ്‌കൂൾ സമയമാറ്റവുമായി മുന്നോട്ട് പോകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഭൂരിഭാഗം സംഘടനകളും സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തുവെന്നും അടുത്ത വർഷം…

10 hours ago

വയനാട്ടിൽ കോഴി ഫാം ഉടമകളായ സഹോദരങ്ങൾ ഇലക്ട്രിക് ഷോക്കേറ്റ് മരിച്ചു

സുൽത്താൻബത്തേരി: വയനാട് വാഴവറ്റയിൽ വൈദ്യുതാഘാതം ഏറ്റ് സഹോദരങ്ങൾ മരിച്ചു. വാഴവറ്റ സ്വദേശികളായ കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കുംതടത്തിൽ അനൂപ്, സഹോദരനായ ഷിനു എന്നിവരാണ്…

10 hours ago

ഗോവിന്ദച്ചാമിയെ ജയില്‍ മാറ്റും; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക്

കണ്ണൂർ: കണ്ണൂർ ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ ജയില്‍ മാറ്റും. കണ്ണൂര്‍ സെന്‍ട്രല്‍…

12 hours ago

റോഡിലെ കുഴിയില്‍ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം : തിരൂരില്‍ റോഡിലെ കുഴിയില്‍ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം. വളാഞ്ചേരി പുറമണ്ണൂര്‍ സ്വദേശി പണിക്കപ്പറമ്പില്‍ ഫൈസല്‍ ബള്‍ക്കീസ്…

13 hours ago

കെ ടി ജലീൽ എം.എൽ.എ പൂർണ്ണ പരാജയം കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്

പൊറത്തൂർ :പത്തുകൊല്ലം എം.എൽ.എയായും അഞ്ചുകൊല്ലം മന്ത്രിയായും പ്രവർത്തിച്ചിട്ടും തവനൂർ മണ്ഡലത്തിലെ ജനതയ്ക്ക് നിരാശ മാത്രമാണ് കെ.ടി.ജലീൽ സമ്മാനിച്ചതെന്ന് കോൺഗ്രസ്‌ തവനൂർ…

13 hours ago