ആരാധകരിൽ ഒരാൾക്ക് സെൽഫി എടുത്തു കൊടുക്കുന്നതിനിടെ ഫോണിലേക്ക് വന്ന കോൾ എടുത്ത് സംസാരിച്ച് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ. കഴിഞ്ഞദിവസം രാജസ്ഥാന്റെ കോൺഗ്രസിൽ പതിവ് പരിശീലനം കഴിഞ്ഞ് മടങ്ങുകയാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോൾ പതിവുപോലെ സഞ്ജുവിന് ഒപ്പം സെൽഫി എടുക്കാനായി സ്റ്റേഡിയത്തിലേക്ക് കമ്പിവലയ്ക്ക് അപ്പുറത്തുനിന്ന് ആരാധകർ കൂട്ടത്തോടെയെത്തി. ഓരോരുത്തരുടെ ഫോൺ വാങ്ങി സെൽഫി എടുത്തു കൊടുക്കുന്നതിനിടെയാണ് സഞ്ജുവിന്റെ കയ്യിലുള്ള ആരാധകന്റെ ഫോണിലേക്ക് കോൾ വന്നത്. സഞ്ജു ഫോൺ എടുത്തു,സഞ്ജു ഭയ്യാ ആണ് സംസാരിക്കുന്നത് എന്ന് ആരാധകരിൽ ഒരാൾ ഈ സമയം വിളിച്ചു പറയുന്നുണ്ട്. തുടർന്ന് ഫോൺ വിളിച്ചു അയാൾ സഞ്ജു എന്ന് പറയുന്നതും വീഡിയോയിൽ കേൾക്കാനാകും. ‘എന്താണ് വിശേഷം’ എന്ന് ചോദിച്ച ശേഷം സഞ്ജു ആരാധകന് തന്നെ ഫോൺ തിരികെ നൽകി മടങ്ങി. ഐപിഎല്ലിൽ വ്യാഴാഴ്ച രാത്രി നടക്കുന്ന പോരാട്ടത്തിൽ എം.എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സ് ആണ് രാജസ്ഥാന്റെ എതിരാളികൾ
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് സാമൂഹ്യ സാംസ്കാരിക ലൈബ്രറി - കലാ പ്രവർത്തന രംഗങ്ങളിലും, ദീർഘകാലം ആരോഗ്യ മേഖലയിൽ സേവനമനുഷ്ഠിക്കുകയും, എലൈറ്റ് ലൈബ്രറി…
പൊന്നാനി: ഈ അവധികാലം ആഘോഷമാക്കാനായി പൊന്നാനി കർമ റോഡരികിൽ തുടങ്ങിയ ഫ്ലവർ ഷോ നാളെയോടെ അവസാനിക്കും. ഊട്ടി പുഷ്പോത്സവത്തിനോട് കിടപിടിക്കുന്ന…
എടപ്പാൾ: ഗോവിന്ദ സിനിമാസിൽ കയറി ജീവനക്കാരെ ആക്രമിച്ച കേസിൽ ഏഴു പേരെ പോലീസ് പിടികൂടി.പൊന്നാനി പള്ളിപ്പടി സ്വദേശികളായ മിസ്താഹ് (23),…
ലഹരി ഉപയോഗത്തിൽ നടിമാർ പരാതിയുമായി വരുന്നത് നല്ല കാര്യമെന്ന് നടൻ ഉണ്ണി മുകുന്ദൻ. ലഹരി ഉപയോഗം എല്ലാ മേഖലകളിലും ഉണ്ട്.…
നിരവധി ബാങ്ക് പാസ്ബുക്കുകളും,സിംകാര്‍ഡുകളും,എടിഎം കാര്‍ഡുകളും കണ്ടെടുത്തു പരിശോധനക്ക് എത്തിയത്.പോലീസ് പരിശോധനക്കിടെ പ്രതി വെൻ്റിലേറ്ററിലൂടെ ബാഗും പ്ലാസ്റ്റിക്ക് കവറും പുറത്തേക്ക് തൂക്കി…
എടപ്പാൾ കോലൊളമ്പ് വല്യാട് കാട്ടിൽ താഴത്തേതിൽ വിജയൻ അന്തരിച്ചു.