കേന്ദ്രമന്ത്രി സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു. എംസി റോഡില്‍ പുതുവേലി വൈക്കം കവലയ്ക്കു സമീപമാണ് കാര്‍ നിയന്ത്രണംവിട്ട് പാറക്കല്ലിലേക്ക് ഇടിച്ചു കയറിയത്.ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ മുന്‍വശത്തെ രണ്ടു ടയറുകളും തകര്‍നന്നു.
അപകടത്തില്‍ പരിക്കേല്‍ക്കാതെ സുരേഷ് ഗോപി. തുടര്‍ന്ന് അരമണിക്കൂറോളം വഴിയില്‍ കുടുങ്ങിയ അദേഹത്തെ കൂത്താട്ടുകുളം ഗസ്റ്റ് ഹൗസിലേക്ക് പൊലീസ് വാഹനത്തില്‍ മാറ്റുകയായിരുന്നു. തുടര്‍ന്ന് കൊച്ചിയില്‍ നിന്നെത്തിച്ച വാഹത്തിലാണ് അദേഹം തുടര്‍യാത്ര ആരംഭിച്ചത്.
കേരള സര്‍ക്കാരിന്റെ നമ്ബര്‍ 100 ഔദ്യോഗിക വാഹനത്തില്‍ കൊല്ലത്തുനിന്നു തൃശൂരിലേക്കു പോകുകയായിരുന്നു കേന്ദ്രമന്ത്രി. അപകട സമയം സുരേഷ് ഗോപി മുന്‍വശത്ത് ഇരുന്നാണു യാത്ര ചെയ്തിരുന്നത്. വാഹനം പെട്ടെന്നു തന്നെ ഡ്രൈവര്‍ നിയന്ത്രണത്തിലാക്കി. ഒപ്പമുണ്ടായിരുന്ന ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരാണു മന്ത്രിയെ വാഹനത്തില്‍നിന്ന് ഇറക്കിയത്. തകരാറിലായ വാഹനം എട്ടുമണിയോടെ അറ്റകുറ്റപ്പണി നടത്തി തിരിച്ച് കൊണ്ടു പോയി.
വെളിയങ്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കർക്കിടകക്കഞ്ഞി വിതരണം സംഘടിപ്പിച്ചു.കർക്കിടകമാസത്തിലെ ആചാരങ്ങളുടെ ഭാഗമായി കോൺഗ്രസ് കമ്മിറ്റി എരമംഗലത്ത് വച്ച് നടത്തിയ…
കൊല്ലം: കൊല്ലത്ത് ബസ്സില്‍ വച്ച് നഗ്നതാപ്രദര്‍ശനം നടത്തിയ പ്രതി അറസ്റ്റില്‍. മൈലക്കാട് സ്വദേശി സുനിലാണ് അറസ്റ്റില്‍ ആയത്. ഇന്ന് പുലര്‍ച്ചയോടെയാണ്…
ചങ്ങരംകുളം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങിൻ്റെ നേതൃത്വത്തിൽ ചങ്ങരംകുളത്ത് സൗജന്യ ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ്…
ചങ്ങരംകുളം : സഖാക്കൾ വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ എംപി കുട്ടൻ നായർ അനുസ്മരണവും അദ്ദേഹത്തിന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാര സമർപ്പണവും…
കല്പറ്റ : ചൂരൽമല മുണ്ടക്കൈ ദുരന്തത്തിന്റെ ഒരാണ്ട്. സംസ്ഥാനത്ത് സ്കൂളുകളിൽ ഇന്ന് ഒരു മിനിറ്റ് മൗനം ആചരിക്കും. രാവിലെ 10…
തിരുവനന്തപുരം: പ്രവാസി ഭാരതീയ വോട്ടമാര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഫോം 4Aയിലാണ്…