തിരുവനന്തപുരം : കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ട്രോളി മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഏറെക്കാലമായി അടുത്തറിയുന്നയാളാണ് സുരേഷ് ഗോപി. പറയാനുള്ളതെല്ലാം തെരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞു കഴിഞ്ഞു. ഇനി പുതുതായി പറയാനില്ല. എനിക്ക് വർഷങ്ങളായി അറിയാവുന്ന ഒരാളെ കുറിച്ച് പ്രത്യേകിച്ച് ഒന്നും ഇനി പറയാനില്ലഇനിയെല്ലാവരും അനുഭവിച്ചോട്ടെ. തെരഞ്ഞെടുപ്പ് വേളയിലെ എന്റെ പ്രസംഗം കേട്ട് അന്ന്, പലരും വിളിച്ചുചോദിച്ചു എന്തിനാണ് ഇങ്ങനെയൊക്കൊ പറഞ്ഞതെന്ന്. ഇപ്പോൾ കാര്യം മനസിലായില്ലെയെന്ന് ഗണേഷ് കുമാർ ചോദിച്ചു. ഇപ്പോൾ അദ്ദേഹത്തിനെന്തോ കുഴപ്പം എന്ന് പറയുന്നവരോട് സുരേഷ് ഗോപിക്കല്ല കുഴപ്പം തെരഞ്ഞെടുത്ത തൃശൂർകാർക്കാണ്.കമ്മീഷണർ ഇറങ്ങിയ കാലത്ത് തന്നെ പലതും കാണിച്ചു നടന്നു. അക്കാലത്ത് കാറിന്റെ പുറകിൽ കുറെക്കാലം എസ്.പിയുടെ ഐ.പി.എസ് എന്നെഴുതിയ തൊപ്പിയുണ്ടായിരുന്നു. തമാശപറഞ്ഞതല്ല. ആർക്കെങ്കിലും ഓർമ്മകാണും.
തിരുവനന്തപുരത്തുകാർക്ക് നന്നായി അറിയാം. തൃശൂരുകാർക്ക് ദോഷം വരുത്തരുതെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. ആക്ഷനും റിയാക്ഷനും അവരവരുടെ ഇഷ്ടമാണ്. ഞാൻ സംവിധായകനൊന്നുമല്ലല്ലോ കട്ട് പറയാൻ. ഇനി ജനം പറഞ്ഞോളുമെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.
സുരേഷ് ഗോപിക്ക് മിണ്ടാട്ടമില്ല; പി.ഡബ്ലു.ഡി ഗസ്റ്റ്ഹൗസിൽ നിന്നും മാധ്യമപ്രവർത്തകരെ പുറത്താക്കി എറണാകുളം: പി.ഡബ്ലു.ഡി ഗസ്റ്റ്ഹൗസിൽ നിന്നും മാധ്യമപ്രവർത്തകരെ പുറത്താക്കി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിർദേശപ്രകാരമാണ് നടപടിയെന്ന് അധികൃതർ പറഞ്ഞു. സുരേഷ് ഗോപി കടന്ന് പോകുന്ന റിസപ്ഷൻ ഏരിയയിൽ നിന്ന് മാറണമെന്നാണ് നിർദേശം. ജബൽപൂരിൽ ക്രിസ്ത്യൻ പുരോഹിതരെ വി.എച്ച്.പി പ്രവർത്തകർ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ക്ഷുഭിതനായി സുരേഷ് ഗോപിയുടെ നടപടി വിവാദമായിരുന്നു. ജബൽപൂരിൽ ആക്രമണത്തെ കുറിച്ചുള്ള ചോദ്യത്തോട് അതങ്ങ് ബ്രിട്ടാസിന്റെ വീട്ടിൽ കൊണ്ടു വെച്ചാൽ മതിയെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. കൈരളി ചാനലിന്റെ റിപ്പോർട്ടർ ജബൽപൂർ വിഷയത്തിൽ ചോദ്യം ചോദിച്ചപ്പോഴായിരുന്നു സുരേഷ് ഗോപി പ്രകോപിതനായത്. ഇത്തരം ചോദ്യങ്ങൾ വന്നേക്കാമെന്ന് ഭയന്നാണ് സുരേഷ് ഗോപി മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതിരുന്നതെന്നാണ് പറയുന്നത്.ജബൽപൂർ വിഷയത്തിൽ തൽക്കാലം മറുപടി പറയാൻ സൗകര്യമില്ലെന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം. ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമണങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം പാർലമെന്റിൽ ജോൺ ബ്രിട്ടാസ് നടത്തിയ പ്രസംഗത്തെ കുറിച്ചുള്ള ചോദ്യത്തിന് അതിന് താൻ അതേനാണയത്തിൽ മറുപടി നൽകിയിട്ടുണ്ടെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. പാല ബിഷപ്പിനെ അറസ്റ്റ് ചെയ്യാനും പാലയൂർ പള്ളി പൊളിക്കാനും വരെ നീക്കമുണ്ടായില്ലേയെന്നും സുരേഷ് ഗോപി ചോദിച്ചു.
വേനല്‍ക്കാലമാണ് ഇപ്പോള്‍ കടന്നുപോവുന്നത്. ചൂടിന് ഒട്ടും ശമനമില്ല. പലയിടത്തും സൂര്യാതപവും ഉഷ്‌ണ തരംഗവും ഒക്കെ പതിവ് കാഴ്‌ചയാണ്.വേനലിന്റെ കാഠിന്യം ഒട്ടും…
കൊച്ചി: ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ പ്രത്യേക ചോദ്യാവലി തയാറാക്കി പൊലീസ്. 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം…
സമന്വയം പൊന്നാനി സംഘടിപ്പിച്ച ബഹുജന പ്രതിഷേധ റാലിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. പൊന്നാനി | കേന്ദ്ര സർക്കാർ നടപ്പാക്കിയ വഖഫ് ഭേദഗതി…
തിരൂർ: കേന്ദ്ര സർക്കാർ കൊണ്ട് വന്ന വഖഫ് ഭേദഗതി ബിൽ വഖഫ് സ്വത്ത് കൊള്ളയടിക്കാനുള്ള ഭര കൂട തന്ത്രമാണെന്ന് പിഡിപി…
എടപ്പാൾ | ബാലസംഘം എടപ്പാൾ പഞ്ചായത്ത് പ്രവർത്തകർ കൺവെൻഷൻ ചേർന്നു.വേനൽതുമ്പി കലാജാഥ സ്വീകരണങ്ങളും ബാലോത്സവങ്ങളും അവധിക്കാല പ്രവർത്തനങ്ങളും വിജയിപ്പിക്കുന്നതിനായി ചേർന്ന…
വേങ്ങര : ഗ്രാമപ്പഞ്ചായത്ത് ബസ്‌സ്റ്റാൻഡിൽ നിർമിച്ച സീതിഹാജി സ്മാരക വ്യാപാരസമുച്ചയവും ബസ് കാത്തിരിപ്പുകേന്ദ്രവും പ്രസിഡന്റ് കെ.പി. ഹസീനാ ഫസൽ ഉദ്ഘാടനംചെയ്തു.…