Categories: MALAPPURAM

സുരക്ഷ ഉറപ്പാക്കാൻ സ്‌കൂൾ വാഹനങ്ങളുടെ പരിശോധന ആരംഭിച്ചു

മലപ്പുറം: വിദ്യാർഥികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ സ്‌കൂൾ തുറക്കും മുമ്പെ സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന തുടങ്ങി. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി പെരിന്തൽമണ്ണ സബ് ആർ ടി ഒ ഓഫീസിന് കീഴിലുള്ള സ്‌കൂൾ വാഹനങ്ങളുടെ പരിശോധന തറയിൽ ബസ് സ്റ്റാൻഡിൽ ആരംഭിച്ചു. വാഹനത്തിന്റെ രേഖകൾ,
ടയർ, വൈപ്പർ, ഹെഡ്‌ലൈറ്റ്, റൂഫ്, ബ്രേക്ക് ലൈറ്റ്, ഡോർ, ബ്രേക്ക്, ബോഡി, ബസുകളുടെ വിൻഡോ ഷട്ടർ, വാഹനത്തിന്റെ ജി പി എസ്, യന്ത്ര ഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവർത്തനം, അഗ്നിരക്ഷാ സംവിധാനം, പ്രഥമ ശുശ്രൂഷാ കിറ്റ് ഇൻഡിക്കേറ്റർ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ഓരോ സ്‌കൂൾ വാഹനങ്ങളും ഉദ്യോഗസ്ഥർ തന്നെ ഓടിച്ചുനോക്കി യാന്ത്രിക ക്ഷമത ഉറപ്പുവരുത്തുകയും വാഹനത്തിനകത്തെ യാത്രാ സൗകര്യങ്ങൾ വരെ പരിശോധനയ്ക്ക് വിധേയമാക്കി. ആദ്യദിവസം പരിശോധനയ്ക്കായി 75 വാഹനങ്ങളാണ് എത്തിയത്. പരിശോധന പൂർത്തിയാക്കിയ വാഹനങ്ങൾക്ക് ഉദ്യോഗസ്ഥർ ‘ചെക്ക്ഡ് ഒക്കെ സ്റ്റിക്കർ’ പതിച്ച് കൊടുത്തു. വേഗപ്പൂട്ട്, ജി പി എസ്, ടയർ, ബ്രേക്ക് എന്നിവയിൽ തകരാർ കണ്ടെത്തിയ 15 സ്‌കൂൾ ബസുകൾ അധികൃതർ തിരിച്ചയച്ചു. അറ്റകുറ്റപ്പണികൾക്ക് ശേഷം വീണ്ടും പരിശോധനക്ക് ഹാജരാക്കാൻ നിർദേശിച്ചു. സംസ്ഥാന ബാലാവകാശ കമീഷന്റെ ഉത്തരവ് അനുസരിച്ചുള മാർഗനിർദേശങ്ങൾ എല്ലാ സ്‌കൂൾ അധികൃതർക്കും കൈമാറുകയും ചെയ്തു. അവ കർശനനമായി പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. പെരിന്തൽമണ്ണ ജോയിന്റ് ആർടിഒ ഇൻ ചാർജ് പി കെ മുഹമ്മദ് ഷഫീഖ്, എം എം വി ഐ. പി ജെ റജി, എ എം വി ഐമാരായ അബ്ദുൽ കരീം ചാലിൽ, കെ പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് സ്‌കൂൾ വാഹനങ്ങൾ പരിശോധിച്ചത്. സ്‌കൂൾ ബസുകൾ ഫിറ്റ്‌നസ് പരിശോധനയ്ക്കായി കൊണ്ടുവരുമ്പോൾ പുതിയ ടയറും വേഗപ്പൂട്ടും യന്ത്ര ഭാഗങ്ങളും സ്ഥാപിക്കുകയും പരിശോധനയ്ക്കുശേഷം അവ നീക്കം ചെയ്ത് ഓടിക്കുകയും ചെയ്യുന്നത് തടയാൻ ഇടവേളകളിൽ പരിശോധന നടത്തുമെന്നും ഫിറ്റ്‌നസ് പരിശോധന പൂർത്തിയാകാത്ത ഒരു സ്‌കൂൾ വാഹനവും നിരത്തിലിറക്കാൻ അനുവദിക്കില്ലെന്നും പെരിന്തൽമണ്ണ ജോയിന്റ് ആർടിഒ ഇൻ ചാർജ് പി കെ മുഹമ്മദ് ഷഫീഖ് പറഞ്ഞു.

ഫിറ്റ്‌നസ് പരിശോധന
മലപ്പുറം ആർ ടി ഒ ഓഫീസിന്റെ പരിധിയിലുള്ള സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന മെയ് 25, 30 തീയതികളിൽ നടക്കും. വാറങ്കോട് ടെസ്റ്റ് ഗ്രൗണ്ടിൽ ഉച്ചക്ക് രണ്ട് മുതലാണ് പരിശോധന. എല്ലാ സ്‌കൂൾ വാഹനങ്ങളും നിർബന്ധമായും പരിശോധന നടത്തി ചെക്കഡ് സ്ലിപ് കരസ്ഥമാക്കണമെന്ന് ആർ ടി ഒ അറിയിച്ചു.

Recent Posts

ലൗ ജിഹാദ് പരാമര്‍ശം: പി.സി ജോര്‍ജിനെതിരെ കേസെടുക്കില്ലെന്ന് പൊലീസ്, വിമെർശനവുമായി വിവിധ സംഘടനകൾ

കോട്ടയം : ലൗ ജിഹാദ് പ്രസംഗത്തില്‍ പി.സി ജോര്‍ജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസിന്റെ തീരുമാനം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. പാലായില്‍ നടന്ന…

2 hours ago

കഞ്ചാവ് കേസിലെ പ്രതികളെ സംഘടന തിരിച്ച് പറയുന്നത് മാധ്യമങ്ങൾ അവസാനിപ്പിക്കണം -ജി. സുധാകരൻ

ആലപ്പുഴ: കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ കഞ്ചാവ് വിൽപന നടത്തിയത് തെറ്റെന്ന് മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരൻ. കഞ്ചാവ്…

2 hours ago

7 ലക്ഷത്തിന് കച്ചവടം ഉറപ്പിച്ചു, രഹസ്യ വിവരം കിട്ടി വനപാലകരെത്തി; ഇരുതലമൂരിയുമായി എയര്‍ഫോഴ്സ് ഉദ്യോഗസ്ഥൻ പിടിയില്‍

ആലപ്പുഴ: ഇരുതലമൂരി വില്‍ക്കാനെത്തിയ യുവാക്കള്‍ പിടിയിലായി. രഹസ്യ വിവരം ലഭിച്ച വനപാലകർ, ഇരുതലമൂരി വാങ്ങാനെന്ന വ്യാജേനയെത്തി യുവാക്കളെ തന്ത്രത്തിലൂടെ വലയിലാക്കുകയായിരുന്നു.…

2 hours ago

അധ്യാപകര്‍ കൈയ്യില്‍ ചെറുചൂരല്‍ കരുതട്ടെ, വെറുതെ കേസെടുക്കരുത്; വലിയ മാറ്റങ്ങള്‍ കൊണ്ടുവരും-ഹൈക്കോടതി

കൊച്ചി: സ്കൂളില്‍ വിദ്യാർഥികളുടെ അച്ചടക്കം ഉറപ്പാക്കാൻ അധ്യാപകർ കൈയ്യില്‍ ചെറുചൂരല്‍ കരുതട്ടെ എന്നും ആരെങ്കിലും പരാതി നല്‍കിയാല്‍ പോലീസ് വെറുതെ…

4 hours ago

എടപ്പാള്‍ നാഗമ്പാടം തോട് മണ്ണിട്ട് നികത്തി റോഡ് നിർമ്മിച്ചതായി പരാതി

എടപ്പാൾ: പൊതു ആസ്തിയായ നാഗമ്പാടം പാടശേഖരത്തിലെ തോട് മണ്ണിട്ട് നികത്തി റോഡ്’ നിർമ്മിച്ചതായി നാട്ടുകാരുടെ പരാതി.കുറഞ്ഞ വിലക്ക് പാടം വാങ്ങിക്കൂട്ടിയ…

4 hours ago

ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ്; ഒരാഴ്ച്ചയ്ക്കിടെ സംസ്ഥാനത്ത് പിടിച്ചെടുത്തത് 1.9 കോടിയുടെ ലഹരി വസ്തുക്കള്‍

സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ പിടിച്ചെടുത്തത് 1.9 കോടിയുടെ ലഹരി വസ്തുക്കള്‍. 554 മയക്കുമരുന്ന് കേസ് എക്‌സൈസ് രജിസ്റ്റര്‍ ചെയ്തു. കേസുകളിൽ…

4 hours ago