സുപ്രീം കോടതിയുടെ താക്കീത്; കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിച്ചില്ലെങ്കിൽ കർശന നടപടി!

&NewLine;<p class&equals;"wp-block-paragraph">ന്യൂഡൽഹി&colon; പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അനിയന്ത്രിതമായ സോഷ്യൽ മീഡിയ ഉപയോഗത്തിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി&period; വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി കർശന ഇടപെടൽ നടത്തിയില്ലെങ്കിൽ&comma; ഇൻഫർമേഷൻ ടെക്നോളജി നിയമപ്രകാരം കോടതി നേരിട്ട് ഉത്തരവുകൾ പുറപ്പെടുവിക്കേണ്ടി വരുമെന്ന് ബെഞ്ച് മുന്നറിയിപ്പ് നൽകി&period; കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ട് &OpenCurlyQuote;ജസ്റ്റ് റൈറ്റ്‌സ് ഫോർ ചിൽഡ്രൻ അലയൻസ്’ നൽകിയ പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്&comma; ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി&comma; ജസ്റ്റിസ് വി&period; മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റെ ഈ പരാമർശം&period;‍വിഷയം ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ &lpar;ഡിപിഡിപി&rpar; ആക്ടിന്റെ പരിധിയിൽ വരുമോ എന്ന് പരിശോധിക്കുമെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ &lpar;എസ്ജി&rpar; തുഷാർ മേത്ത കോടതിയിൽ പറഞ്ഞു&period; എന്നാൽ&comma; ഡിപിഡിപി ആക്ട് 2027-ൽ മാത്രമേ പ്രാബല്യത്തിൽ വരികയുള്ളൂവെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എച്ച്&period;എസ്&period; ഫൂൽക്ക ചൂണ്ടിക്കാട്ടി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങാൻ മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കുന്ന രീതിയിൽ മറ്റ് നിയമങ്ങളിലൂടെ സുരക്ഷാ സംവിധാനം നടപ്പിലാക്കാമെന്ന് സോളിസിറ്റർ ജനറൽ സമ്മതിച്ചു&period; പ്രായപൂർത്തിയാകാത്തവർ സോഷ്യൽ മീഡിയ കമ്പനികളുമായി ഉണ്ടാക്കുന്ന കരാറുകൾ നിയമപരമായി നിലനിൽക്കുന്നതല്ലെന്നും സോഷ്യൽ മീഡിയകളെ നിയന്ത്രിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു&period;12 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ അക്കൗണ്ട് തുടങ്ങാൻ പ്ലാറ്റ്‌ഫോമുകൾ അനുമതി നൽകുന്നതിനെ ജസ്റ്റിസ് ബാഗ്ചി വിമർശിച്ചു&period; കുറഞ്ഞ പ്രായപരിധിയായ 18 വയസ്സ് ലംഘിക്കപ്പെടുന്നില്ലെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു&period; സോഷ്യൽ മീഡിയ ഇന്റർമീഡിയറി റൂൾസ് അനുസരിച്ച് കേന്ദ്ര സർക്കാർ ആവശ്യമായ നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും പ്ലാറ്റ്‌ഫോമുകൾ ഇന്ത്യൻ നിയമങ്ങൾ നിർബന്ധമായും പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു&period; ഇതിന് മറുപടിയായി കേന്ദ്ര സർക്കാർ നടപടിയെടുക്കാൻ തയ്യാറാണെന്ന് സോളിസിറ്റർ ജനറൽ ഉറപ്പുനൽകി&period;സോഷ്യൽ മീഡിയാ ഇന്റർമീഡിയറികൾക്ക് &OpenCurlyQuote;സേഫ് ഹാർബർ’ സംരക്ഷണം നൽകുന്ന ഐടി ആക്ടിലെ സെക്ഷൻ 79 ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്&comma; വിഷയം സർക്കാർ കൃത്യമായി പരിഹരിച്ചില്ലെങ്കിൽ പ്ലാറ്റ്‌ഫോമുകൾക്കെതിരെ കോടതി നിർദേശങ്ങൾ പുറപ്പെടുവിക്കുമെന്ന് മുന്നറിയിപ്പ് നൽകി&period; കഴിഞ്ഞ വർഷം സർക്കാർ രൂപീകരിച്ച ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ റൂൾസ് 2025-ലും കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ട് തുറക്കാൻ മാതാപിതാക്കളുടെ അനുമതി ആവശ്യമാണെന്ന് വ്യവസ്ഥ ചെയ്തിരുന്നു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്; വോട്ടെണ്ണൽ 10 മണിക്ക് തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലായി ഒഴിവുവന്ന 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം. രാവിലെ 10…

3 hours ago

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്; വോട്ടെണ്ണൽ 10 മണിക്ക് തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലായി ഒഴിവുവന്ന 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം. രാവിലെ 10…

3 hours ago

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍

ചങ്ങരംകുളം:പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി അറസ്റ്റില്‍.കോക്കൂര്‍ പാണംപടി സ്വദേശി രാമനുണ്ണി യെയാണ് ചങ്ങരംകുളം പോലീസ്…

3 hours ago

യൂട്യൂബർ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ; കോഴിക്കോട് മദ്യപിച്ച് വാഹനാപകടം ഉണ്ടാക്കിയെന്ന് പരാതി

കോഴിക്കോട്: പ്രശസ്ത യൂട്യൂബറും സിനിമാ നിരൂപകനുമായ അശ്വന്ത് കോക്ക് പൊലീസ് കസ്റ്റഡിയിൽ. മദ്യലഹരിയിൽ വാഹനാപകടം ഉണ്ടാക്കിയെന്ന പരാതിയെത്തുടർന്നാണ് നടപടി. കോഴിക്കോട്…

4 hours ago

യുപിഐ ഇടപാടിന് ഫീസ്: ഉത്തരവ് സ്റ്റേചെയ്യാതെ സുപ്രീം കോടതി; കേന്ദ്രത്തോട് വിശദീകരണം തേടി

ന്യൂഡൽഹി: 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് വ്യാപാരികളിൽനിന്ന് നിരക്ക് ഈടാക്കാനുള്ള തീരുമാനത്തിൽ വിശദീകരണം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീംകോടതി.…

15 hours ago

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കുക; എസ് ഡി പി ഐ പ്രതിഷേധം

പൊന്നാനി: തീവ്ര വോട്ടർപട്ടിക പരിഷ്കരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുകയും നീതിപൂർവ്വകമായും സുതാര്യമായും നടക്കേണ്ട പൊതു തെരഞ്ഞെടുപ്പുകളെ അട്ടിമറിക്കുന്നതിന്…

19 hours ago