Categories: KERALA

സുനിത വില്യംസും ബുച്ച് വിൽമോറും കുറിച്ചത് ലോകത്തിന് ആവേശകരമായ അധ്യായം: മുഖ്യമന്ത്രി

ഒമ്പത് മാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം ഭൂമിയിലേക്ക് തിരിച്ചെത്തിയ സുനിത വില്യംസിനും ബുച്ച് വിൽമോറിനും ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇരുവരും കുറിച്ചത് ലോകത്തിന് ആവേശകരമായ അധ്യായമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലാണ് മുഖ്യമന്ത്രിയുടെ കുറിപ്പ്.കുറിപ്പിന്റെ പൂർണരൂപം ഇച്ഛാശക്തിയുടെയും ആത്മവീര്യത്തിന്റെയും പുതുചരിത്രം രചിച്ചുകൊണ്ടാണ് നാസയുടെ ബഹിരാകാശ യാത്രികരായ സുനിതാ വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ തിരിച്ചെത്തിയിരിക്കുന്നത്. കഴിഞ്ഞ ജൂണിൽ എട്ടുദിവസത്തേക്കുള്ള ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ സുനിതയുടെയും ബുച്ചിന്റെയും മടക്കയാത്ര പല സാങ്കേതിക പ്രശ്‌നങ്ങൾ മൂലം നീളുകയായിരുന്നു. 9 മാസത്തിലേറെ നീണ്ട ബഹിരാകാശ വാസത്തിനിടെ ഏറ്റവും കൂടുതൽ സമയം സ്‌പേസ് വോക്ക് നടത്തിയ വനിതയെന്ന നേട്ടവും അവർ കരസ്ഥമാക്കി. പ്രതിസന്ധികളെ സംയമനത്തോടെ നേരിട്ടുകൊണ്ട് സുനിത വില്യംസും ബുച്ച് വിൽമോറും ലോകത്തിനാകെ ആവേശകരമായ ഒരു അധ്യായമാണ് കുറിച്ചിരിക്കുന്നത്. അവർക്ക് ഹൃദയാഭിവാദ്യങ്ങൾ.

Recent Posts

ഗുരുവായൂർ നിയുക്ത മേൽശാന്തി അച്ചുതൻ നമ്പൂതിരിയെ ആദരിച്ചു.

എടപ്പാള്‍:ഗുരുവായൂർ നിയുക്ത മേൽശാന്തിഅച്ചുതൻ നമ്പൂതിരിയെ വട്ടംകുളം പഞ്ചായത്ത് സർവ്വീസ് സഹകരണ ബാങ്കിന് വേണ്ടി പ്രസിഡൻ്റ് പത്തിൽ അഷറഫ് ആദരിച്ചു. ചടങ്ങിൽ…

7 hours ago

എംഇഎസ് പൊന്നാനി കോളേജ് ഇനി ഹരിത കലാലയം

പൊന്നാനി: എംഇഎസ് പൊന്നാനി കോളേജ് ഇനി ഹരിത കലാലയം. മാലിന്യമുക്ത നവകേരളം കർമപദ്ധതിയുടെ ഭാഗമായി കാംപസിനകത്ത് മാലിന്യം നീക്കം ചെയ്യൽ,…

8 hours ago

മദ്യവുംമയക്കുമരുന്നും ഉപയോഗിച്ച്‌ നിരന്തരംപ്രശ്നങ്ങൾസൃഷ്ടിക്കുന്നവരെ കാപ്പ ചുമത്തി നാടു കടത്തണം

ചങ്ങരംകുളം: മദ്യവും മയക്കുമരുന്നും ഉപയോഗിച്ച്‌ നാട്ടിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരെ കാപ്പ ചുമത്തി നാടു കടത്താൻ സർക്കാർ തയ്യാറാകണമെന്ന് പാവിട്ടപ്പുറം…

9 hours ago

ശമ്പള പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കുക ജോയിന്റ് കൗൺസിൽ

എടപ്പാൾ: പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുന്നതിന് ശമ്പള കമ്മീഷനെ നിയമിക്കാനും വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിന് ശക്തമായ…

9 hours ago

ആശാ വര്‍ക്കര്‍മാര്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയം; നാളെ മുതല്‍ അനിശ്ചിതകാല നിരാഹാരം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുമ്ബില്‍ അനിശ്ചിതകാല സമരം നടത്തുന്ന ആശാ വർക്കർമാർ ഇന്ന് സർക്കാരുമായി നടത്തിയ ചർച്ച പരാജയം. പ്രധാനപ്പെട്ട ആവശ്യങ്ങള്‍…

13 hours ago

വെഞ്ഞാറമൂട് കൂട്ടക്കൊല; ‘അഫാനെതിരെ ആദ്യമായി മൊഴി നൽകി ഉമ്മ ഷെമീന

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിൽ പ്രതി അഫാനെതിരെ ആദ്യമായി മൊഴി നൽകി ഉമ്മ ഷെമീന. അഫാൻ ആക്രമിച്ചതാണെന്ന് ഷെമീന കിളിമാനൂർ എസ്എച്ച്ഒക്ക്…

13 hours ago