നിപ മഹാമാരിക്കെതിരെ പോരാടി മരിച്ച സിസ്റ്റര്‍ ലിനിയുടെ മക്കള്‍ക്ക് ഇനി അമ്മ തണല്‍. ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെയും പ്രതിഭയുടെയും വിവാഹം വടകരയില്‍ വച്ച് നടന്നു. മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഉള്‍പ്പടെ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചിരുന്നു.
മലയാളികള്‍ ഏറെ നൊമ്പരത്തോടെയും അതിലേറെ സ്‌നേഹത്തോടെയും ഓര്‍ക്കുന്ന പേരാണ് സിസ്റ്റര്‍ ലിനി. ലിനിയുടെ മക്കളായ റിതുലിനും സിദ്ധാര്‍ത്ഥ്‌നും തണലാവാന്‍ സജീഷ് പ്രതിഭയുടെ കഴുത്തില്‍ മിന്നുകെട്ടി.
ഇനി പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ് സജീഷും പ്രതിഭയും. ഒപ്പം കുഞ്ഞുമക്കളും.
ലിനി വിടവാങ്ങിയിട്ട് നാല് വര്‍ഷമായി. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയായിരുന്നു വൈറസ് ബാധയേറ്റ് നഴ്‌സായിരുന്ന ലിനി മരണപ്പെടുന്നത്. അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കുന്ന ലിനി ആരോഗ്യ പ്രവര്‍ത്തകര്‍ക്കാകെ മാതൃകയായിരുന്നു.
പാലക്കാട്: മുണ്ടൂരില്‍ കാട്ടാനയാക്രണത്തില്‍ കൊല്ലപ്പെട്ട അലന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. അലന്റെ നെഞ്ചിന് ഗുരുതര പരിക്കേറ്റിരുന്നുവെന്ന് റിപ്പോട്ടില്‍ പറയുന്നു.ആനക്കൊമ്ബ് നെഞ്ചിനകത്ത്…
`ന്യൂഡൽഹി: ജനങ്ങൾക്ക് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി. ഡീസൽ- എക്സൈസ് തീരുവയ്‌ക്കൊപ്പം ഗാർഹിക പാചകവാതക വിലയും കൂട്ടി. സിലിണ്ടറിന് 50 രൂപയാണ്…
മാറഞ്ചേരി:പലിശക്കെതിരെ ഒരു പ്രദേശത്ത് ജനകീയ വിപ്ലവം തീർത്ത് കുടുംബങ്ങൾക്ക് തണലായി മാറിയ തണൽ വെൽഫയർ സൊസൈറ്റിയുടെ 16-ാം വാർഷിക സമ്മേളനത്തിന്…
കൊച്ചി | ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചു.കേസില്‍ എക്സൈസ്…
ഇന്ത്യയിലും വിദേശത്തും ഉയർന്ന ജോലിസാധ്യത ഉള്ള പാരാമെഡിക്കൽ ഡിഗ്രീ , ഡിപ്ലോമ കോഴ്‌സുകൾ ഇനി ചങ്ങരംകുളത്തും പഠിക്കാം..10ത്,+2 വിദ്യാഭ്യാസ യോഗ്യത…
തവനൂർ | ആരോഗ്യ ബോധവത്ക്കരണ സന്ദേശ പ്ലെക്കാർഡുകളുമായി ലോകാരോഗ്യ ദിനത്തിൻ്റെ ഭാഗമായി കൂട്ട നടത്തം സംഘടിപ്പിച്ചു. "ആരോഗ്യകരമായ തുടക്കം പ്രതീക്ഷാനിർഭരമായ…