ഓണാഘോഷത്തിനിടെ സലാം പറഞ്ഞയാളോട് ‘വഅലൈകുമുസ്സലാം’ എന്ന് നിറചിരിയോടെ സലാം മടക്കിയ മാവേലിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. അബൂദാബിയിലെ കേരള സോഷ്യൽ സെന്ററിൽ നടന്ന ആഘോഷ ചടങ്ങിലായിരുന്നു ഓലക്കുടയുമണിഞ്ഞ് കിരീടധാരിയായ ‘അസുര രാജാവി’ന്റെ സലാം മടക്കൽ. ഒടുവിൽ വൈറൽ മാവേലിയെ അബൂദബിയിൽ വെച്ച് കണ്ടെത്തിയിരിക്കുന്നു.
ചങ്ങരംകുളം സ്വദേശിയായ നൗഷാദ് യൂസഫാണ് മാവേലി വേഷം ധരിച്ച കക്ഷി. അബൂദബിയിൽ യൂറോപ്കാർ കമ്പനിയുടെ സെയിൽസ് മാനേജറാണ് ഇദ്ദേഹം. കോവിഡിന് മുമ്പ് 2018ൽ പ്രവാസിമലയാളികൾ ചേർന്ന് അബൂദാബിയിലെ കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷത്തിന്റെ വിഡിയോയാണ് ഇപ്പോൾ വൈറലായത്. അന്ന് മാവേലിയായി ചടങ്ങിലെത്തിയ നൗഷാദിനെ കണ്ട പരിചയക്കാരിൽ ആരോ ആണ് ‘അസ്സലാമു അലൈക്കും’ എന്ന് സലാം പറഞ്ഞത്. മാവേലി സന്തോഷത്തോടെ മറുപടി പറയുകയും ചെയ്തു. ഇത് സുഹൃത്ത് സുനിൽ മാടമ്പി മൊബൈലിൽ പകർത്തുകയായിരുന്നുവെന്ന് നൗഷാദ് യൂസഫ് പറഞ്ഞു.
ഇന്നലെ പലരും സ്റ്റാറ്റസ് വെച്ചതോടെയാണ് സംഗതി കൈവിട്ടതും താൻ എയറിലായതും നൗഷാദ് അറിയുന്നത്. നാല് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ആരാണ് വിഡിയോ കുത്തിപ്പൊക്കിയതെന്ന് അറിയില്ലെന്നും ഇദ്ദേഹം ചിരിച്ച് കൊണ്ട് പറഞ്ഞു.
23 വർഷമായി അബൂദബിയിൽ യൂറോപ്കാർ കമ്പനി സെയിൽസ് മാനേജറാണ് നൗഷാദ്. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് കുടംബം. ഇവർ അബൂദബിയിൽ ഒപ്പമുണ്ട്.
അന്നത്തെ ആഘോഷത്തിന് ശേഷം ഇതുവരെ മാവേലിയായി വേഷമിട്ടിട്ടില്ല. വിഡിയോ പ്രചരിച്ച ശേഷം നിരവധി പേർ വിളിച്ചതായി നൗഷാദ് പറഞ്ഞു. ഞായറാഴ്ച മുതൽ യു.എ.ഇയിൽ ഓണാഘോഷത്തിന് തുടക്കമാവുകയാണ്. ഇത്തവണ മാവേലിയാകാൻ തയാറാണോ എന്നും ചിലർ ആരായുന്നുണ്ട്. എന്നാൽ, ഈ വർഷം പ്രജകളെ കാണാൻ പോകേണ്ടെന്നാണ് അബൂദാബിയിലെ വൈറൽ മാവേലിയുടെ തീരുമാനം.
എടപ്പാളില്‍ പുറകോട്ടെടുത്ത കാര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 4 വയസുകാരി മരിച്ചു.എടപ്പാള്‍ സ്വദേശി മഠത്തില്‍ വളപ്പില്‍ ജാബിറിന്റെ മക്കള്‍ 4…
പൊന്നാനി: ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും ആഭിമുഖ്യത്തിൽ പൊന്നാനി ഫിഷിംഗ് ഹാർബറിൽ സൈക്ലോൺ മോക്ഡ്രില്ലിൽ സംഘടിപ്പിച്ചു കമാൻഡർ…
ചുഴലിക്കാറ്റ് അടക്കമുള്ള ദുരന്തങ്ങൾ നേരിടാൻ തീരദേശ ജനതയെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി നടന്ന മോക്ക് ഡ്രില്ലിൻ്റെ ഭാഗമായി…
എടപ്പാൾ | ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, സ്റ്റേറ്റ് ഹോർട്ടിക്കൾച്ചർ മിഷൻ പദ്ധതി പ്രകാരം ഓപ്പൺ പ്രിസിഷ്യൻ ഫാമിംഗ് വിത്ത് ഫെർട്ടിഗേഷൻ സംവിധാനത്തിലൂടെ…
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്ന് ദശാബ്ദം എസ്എൻഡിപിയുടെ നേതൃത്വത്തിൽ ഇരിക്കുക…
കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിലെ ആരോപണ വിധേയരായ കുട്ടികൾക്ക് ജാമ്യമില്ല. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ജുവനൈൽ…