Categories: KERALA

സപ്ലൈകോ വിഷു-ഈസ്റ്റര്‍ ഫെയര്‍ ഇന്ന് മുതല്‍


തിരുവനന്തപുരം : സപ്ലൈകോ വിഷു-ഈസ്റ്റര്‍ ഫെയര്‍ ഇന്ന് മുതല്‍. എല്ലാ താലൂക്കിലേയും പ്രധാന വില്‍പ്പന ശാല സപ്ലൈകോയിലാവും ഫെയര്‍ സംഘടിപ്പിക്കുക.

ഏപ്രില്‍ 14 വിഷു, ഏപ്രില്‍ 18 ദുഃഖ വെള്ളി ദിവസങ്ങളിലൊഴിച്ച്‌ ബാക്കി എല്ലാ ദിവസവും ഫെയര്‍ പ്രവര്‍ത്തിക്കും.

ഇന്ന് മുതല്‍ 19 വരെയാണ് വിഷു-ഈസ്റ്റര്‍ ഫെയര്‍ നടക്കുക. സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ, തെരഞ്ഞെടുത്ത ബ്രാന്‍ഡഡ് അവശ്യ ഉല്‍പ്പന്നങ്ങള്‍ക്കും, സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡ് ആയ ശബരി ഉല്‍പ്പന്നങ്ങള്‍ക്കും വിലക്കുറവും ഓഫറുകളും വിഷു – ഈസ്റ്ററിനോട് അനുബന്ധിച്ച്‌ നല്‍കുന്നുണ്ട്.

വിഷു-ഈസ്റ്റര്‍ ഫെയറിന്റെ സംസ്ഥാന തല ഉദ്ഘാടനം ഏപ്രില്‍ 10 വൈകിട്ട് 5.30 ന് തിരുവനന്തപുരം പഴവങ്ങാടി പീപ്പള്‍സ് ബസാറില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കും. ആന്റണി രാജു എംഎല്‍എ അധ്യക്ഷനാവും. ഡെപ്യൂട്ടി മെയല്‍, കൗണ്‍സലില്‍ ,സപ്ലൈകോ ചെര്‍മാന്‍, മനേജിങ് ഡയറക്ടര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

13 ഇനം നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടുത്തി കണ്‍സ്യുമർ ഫെഡിന്റെ വിഷു ഈസ്റ്റർ സഹകരണ വിപണി ഏപ്രില്‍ 12 മുതല്‍ 21 വരെ. ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവര പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിവക്കാണ് സബ്‌സിഡി ലഭിക്കുക. പൊതു വിപണിയില്‍ 1605 രൂപയിലധികം വില വരുന്ന സാധനങ്ങള്‍ 1136 രൂപയ്ക്കാണ് കണ്‍സ്യുമർ ഫെഡ് വഴി ലഭ്യമാക്കുന്നത്. 40 ശതമാനത്തോളം വില കിഴിവാണ് ഓരോ ഉപഭോക്താവിനും ലഭ്യമാകുന്നത്.

https://chat.whatsapp.com/HiWTdIRXFrQI0gIE3Y9Jxd

Recent Posts

വിൻസി അലോഷ്യസിൻ്റെ വെളിപ്പെടുത്തൽ; മൊഴിയെടുക്കാൻ അനുമതി തേടി എക്‌സൈസ്; സഹകരിക്കാൻ താൽപര്യമില്ലെന്ന് കുടുംബം

നടി വിൻസി അലോഷ്യസിൻ്റെ വെളിപ്പെടുത്തലിൽ മൊഴിയെടുക്കാൻ അനുമതി തേടി എക്‌സൈസ്. എന്നാൽ സഹകരിക്കാൻ താത്പര്യമില്ലെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. മറ്റ് നിയമ…

3 hours ago

ഇന്ന് ദുഃഖവെള്ളി; ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ വിശ്വാസികൾ

യേശുക്രിസ്തുവിന്റെ കുരിശുമരണത്തിൻറെ ഓർമയിൽ ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടക്കും. കുരിശു മരണത്തിന്…

3 hours ago

സി പി ഒ നൗഷാദ് മഠത്തിലിന് പൊന്നാനി ജനകീയ കൂട്ടായ്മ സ്നേഹാദരവ് നൽകി

പൊന്നാനി | സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴി ഒരുക്കങ്ങൾ പൂർത്തിയാക്കിയ അരലക്ഷത്തോളം തീർത്ഥാടകരുടെ യാത്ര അനിശ്ചിതത്വം അതീവ ഗൗരവമാണെന്നും അടിയന്തിര…

4 hours ago

വായനാ വസന്തം പദ്ധതി ഉദ്ഘാടനം ചെയ്തു.

തുയ്യം ഗ്രാമീണ വായനശാലയിൽ നൂറിലധികം വീടുകളിൽ പുസ്തകം വിതരണം ചെയ്യുന്ന "വായനാ വസന്തം" എന്ന പദ്ധതി എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ്…

4 hours ago

അനുസ്മരണ പൊതുയോഗം

വട്ടംകുളം | സി.പി.ഐ (എം) കുറ്റിപ്പാല മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന മഞ്ഞക്കാട്ട് രാമചന്ദ്രൻ മാസ്റ്ററുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ…

4 hours ago

കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതിയും 15കാരനും മുങ്ങി മരിച്ചു.

കുറ്റിപ്പുറം ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതിയും ബന്ധുവായ 15കാരനും മുങ്ങിമരിച്ചു. തവനൂർ മദിരശ്ശേരി കരിങ്കപ്പാറ ആബിദ (45),ആബിദയുടെ സഹോദരന്റെ മകൻ മുഹമ്മദ്‌ലിയാൻ…

16 hours ago