Categories: PUBLIC INFORMATION

സപ്ലൈകോയിൽ വെളിച്ചെണ്ണ വില വീണ്ടും കുറച്ചു

&NewLine;<p class&equals;"wp-block-paragraph"><em>തിരുവനന്തപുരം&colon;<&sol;em> സപ്ലൈകോയിൽ വെളിച്ചെണ്ണയുടെ വില വീണ്ടും കുറച്ചു&period; ശബരി സബ്സിഡി വെളിച്ചെണ്ണ ഒരുലിറ്ററിന് 339 രൂപയും സബ്‌സിഡി ഇതര വെളിച്ചെണ്ണയ്ക്ക് 389 രൂപയുമാണ് പുതുക്കിയ വില&period; സബ്‌സിഡി ഇനത്തിന് 10 രൂപയും സബ്‌സിഡി ഇതര ശബരി വെളിച്ചെണ്ണയ്ക്ക് 40 രൂപയുമാണ് കുറച്ചത്&period; കേര വെളിച്ചെണ്ണയ്ക്ക് 28 രൂപയും കുറച്ചിട്ടുണ്ട്&period; കേര ലിറ്ററിന് 429 രൂപയാണ് പുതുക്കിയ വില&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അതേസമയം&comma; സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം ഫെയറിന് തുടക്കമായി&period; സെപ്‌തംബർ നാലുവരെ ഓണം ഫെയറിലൂടെ പൊതുജനങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ വാങ്ങാം&period; പൊതുവിപണിയുമായി താരതമ്യം ചെയ്യുമ്പോൾ 35 ശതമാനംവരെ വിലക്കുറവുണ്ടാകും&period; എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മെഗാ ഫെയറുകൾ നടക്കും&period; ചൊവ്വ&comma; ബുധൻ ദിവസങ്ങളിലായി ഇത് തുടങ്ങും&period; 140 നിയമസഭാ മണ്ഡലങ്ങളിൽ 31 മുതൽ സെപ്തംബർ നാലുവരെ നീണ്ടുനിൽക്കുന്ന ഫെയറുകളും സംഘടിപ്പിക്കുന്നുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഓണത്തിനായി സപ്ലൈകോ രണ്ടര ലക്ഷത്തോളം ക്വിൻറൽ ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചിട്ടുണ്ട്&period; ഓണക്കാലത്ത് 8 കിലോ സബ്‌സിഡി അരിയ്ക്കു പുറമേ കാർഡൊന്നിന് 20 കിലോ പച്ചരിയോ&sol;പുഴുക്കലരിയോ 25 രൂപ നിരക്കിൽ വാങ്ങാം&period; 94 ലക്ഷം കാർഡുകാർക്കും ഇതുവാങ്ങിക്കാം&period; സബ്‌സിഡി നിരക്കിൽ നൽകുന്ന മുളകിൻ്റെ അളവ് അര കിലോയിൽ നിന്നും 1 കിലോയായി വർധിപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">49<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്രമുഖ റീറ്റെയ്ൽ ചെയിനുകളോട് കിട പിടിക്കുന്ന വിധത്തിൽ ബ്രാൻഡഡ് എഫ്എംസിജി ഉൽപന്നങ്ങളുടെ ഒരു നിര തന്നെ ഇത്തവണ സപ്ലൈകോയിലുണ്ടാകും&period; 250 ലധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് ഓഫറുകളും വിലക്കുറവും ലഭിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഓണത്തിന് വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും മറ്റുള്ളവർക്ക് സമ്മാനമായി നൽകാൻ സപ്ലൈകോ ഗിഫ്റ്റ് കാർഡുകളും വിവിധ കിറ്റുകളും രംഗത്തിറക്കിയിട്ടുണ്ട്&period; 18 ഇനങ്ങൾ അടങ്ങിയ 1225 രൂപ വിലയുള്ള സമൃദ്ധി കിറ്റ് ആയിരം രൂപയ്ക്കും&comma; 625 രൂപ വിലയുള്ള സമൃദ്ധി മിനി കിറ്റ് 500 രൂപയ്ക്കും&comma; ഒമ്പത് ഇനങ്ങൾ അടങ്ങിയ 305 രൂപ വിലയുള്ള ശബരി സിഗ്നേച്ചർ കിറ്റ് 229 രൂപയ്ക്കും സപ്ലൈകോ നൽകും&period; കൂടാതെ 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാർഡുകളും വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്&period;<br><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുരസ്കാര നേട്ടത്തിൽ ഫെമിനിച്ചി ഫാത്തിമ

അന്ന് ഫെമിനിച്ചി എന്ന വാക്കിനെ വിമർശിച്ചവരുണ്ട്, ഇന്ന് പലരും അഭിമാനത്തോടെ ഉപയോഗിക്കുന്നു’ - ഫാസിൽ പൊന്നാനി ‘ 72ാമത് ദേശീയ…

13 hours ago

EDAPPAL PARAMEDICAL COLLEGE

ജീവിതത്തിന് പുതിയ ഊർജം നൽകാം...❗❗ ഇന്ന് Join ചെയ്യു.ജീവിതങ്ങൾക്ക് കരുത്താകു▪️BSC Dialysis TechnologyDuration: 4-Year✅🏥✅🏥✅🏥✅🏥✅EDAPPAL PARAMEDICAL COLLEGEEdappal Hospital-Campus, Edappal.⚠️…

13 hours ago

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം;നിര്‍ദ്ദിഷ്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം

എടപ്പാൾ: ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍…

13 hours ago

പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന് തുടക്കം

എടപ്പാൾ: കർക്കിടക മാസാചരണത്തിന്റെ ഭാഗമായി പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി…

13 hours ago

ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു

എടപ്പാൾ: കുട്ടികളിൽ വായന, എഴുത്ത്, കല എന്നിവയോടുള്ള താൽപര്യം വളർത്തുന്നതിനായി ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു.…

13 hours ago

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

2 days ago